ചോറ് കഴിക്കുന്നതിനിടെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി! സിന്ധുവും ക്രസന്റും ഒളിവിൽ തുടരുന്നു

  • Written By:
Subscribe to Oneindia Malayalam

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ട്രിനിറ്റി ലീസിയം സ്കൂളില അദ്ധ്യാപികമാർക്കെതിരെ പോലീസ് തെളിവുകൾ ശേഖരിച്ചു. സിന്ധുപോൾ, ക്രസന്റ് എന്നീ അദ്ധ്യാപികമാർക്കെതിരെ പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചെന്നാണ് സൂചന.

എസ്ഐ ലേഡീസ് ഹോസ്റ്റലിൽ വന്നത് നിക്കാഹ് ചെയ്ത യുവതിയെ കാണാൻ! ഇടവഴിയിൽ നിൽക്കുമ്പോൾ...

കോഴിക്കോട്ടെ ലേഡീസ് ഹോസ്റ്റലിൽ അർദ്ധരാത്രി എസ്ഐയുടെ രഹസ്യ സന്ദർശനം! കാര്യം തിരക്കിയവരെ തല്ലിച്ചതച്ചു

സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ് സംഘം, മറ്റു അദ്ധ്യാപകരിൽ നിന്നും മൊഴിയെടുത്തു. ഗൗരിയുടെ സഹപാഠികളിൽ നിന്നും പോലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം, ആരോപണവിധേയരായ രണ്ട് അദ്ധ്യാപികമാർ ഇപ്പോഴും ഒളിവിലാണ്.

കോടിയേരിക്കും സിപിഎമ്മിനും 'ദി കാർ' ആയി മിനി കൂപ്പർ! കാരാട്ട് ഫൈസൽ വെട്ടിച്ചത് എട്ടു ലക്ഷം രൂപ...

സഹപാഠികളുടെ മുന്നിൽ...

സഹപാഠികളുടെ മുന്നിൽ...

അദ്ധ്യാപികമാരായ സിന്ധു പോളും, ക്രസന്റ് നെവിസും ക്ലാസിലെ മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് ഗൗരിയെ ശകാരിച്ചത്. ഇക്കാര്യം സഹപാഠികൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

സിസിടിവി ദൃശ്യങ്ങൾ...

സിസിടിവി ദൃശ്യങ്ങൾ...

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സിന്ധുപോളും ക്രസന്റും ഗൗരിയെ ക്ലാസിൽ നിന്നും വിളിച്ചുകൊണ്ടുപോയത്. ഇതെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്.

മാനസിക പീഡനം...

മാനസിക പീഡനം...

സ്റ്റാഫ് റൂമിൽ വെച്ച് ഇരുവരും ചേർന്ന് ഗൗരിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതിൽ മനംനൊന്താണ് ഗൗരി നേഹ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

കേസ്...

കേസ്...

ആത്മഹത്യാ പ്രേരണാക്കുറ്റവും, ജുവൈനൽ ജസ്റ്റിസ് ആക്ടും ചുമത്തിയാണ് അദ്ധ്യാപികമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുൻകൂർ ജാമ്യത്തിന്...

മുൻകൂർ ജാമ്യത്തിന്...

നിലവിൽ ഒളിവിൽ കഴിയുന്ന അദ്ധ്യാപികമാർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

നിർദേശം...

നിർദേശം...

ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ചൊവ്വാഴ്ചയ്ക്ക് മുൻപ് കേസ് ഡയറി ഹാജരാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

തെളിവുകൾ...

തെളിവുകൾ...

പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാതിരിക്കാൻ പരാമവധി തെളിവുകൾ ശേഖരിച്ച ശേഷം കേസ് ഡയറി സമർപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കൊല്ലം കോസ്റ്റൽ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

English summary
gowri neha death; police collecting more evidence.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്