വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു; ഈ വര്‍ഷം അപേക്ഷിക്കാം
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ചു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ആണ് പുനഃസ്ഥാപിച്ചത്.10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വർഷം മുതൽ വീണ്ടും ഗ്രേസ് നൽകും. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുന്നത്.
കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാർഥികൾക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. കലാകായിക മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാനാവും.

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാർഥികൾക്ക് ഗ്രേസ് മാര്‍ക്ക് നൽകിയിരുന്നില്ല. പാഠ്യേതര വിഷയങ്ങളിൽ മികവ് കാണിക്കുന്നവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത്.
അതേസമയം, 2023 ജനുവരി 3 മുതല്‍ 7 വരെയാണ് കോഴിക്കോട് വെച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത്. നേരത്തെ തീരുമാനിച്ച മുറയ്ക്ക് തന്നെ എല്ലാ വേദിയിലും മത്സരങ്ങള്‍ കൃത്യ സമയത്ത് ആരംഭിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര മേളയായാണ് കേരള സ്‌കൂള്‍ കലോത്സവം അറിയപ്പെടുന്നത്.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 14000 ത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലത്തില്‍ മാറ്റുരക്കുന്നു.
ഒരു കുട്ടിക്ക് 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവനില്‍ രൂപകല്‍പന ചെയ്ത സ്വര്‍ണ്ണകപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications