നാലുവയസ്സുകാരി പേരക്കുട്ടിയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ അപകടത്തില്‍പെട്ട് വല്യുപ്പ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നാലുവയസ്സുകാരിയായ പേരക്കുട്ടിയോടൊപ്പം ബൈക്കില്‍ യാത്രചെയ്യവരെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. നാലുവയസുകാരി തന്‍ഹ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഹാഫ്‌വള്ളുവമ്പ്രം പരേതരായ മഞ്ചേരിത്തൊടി സൈതാലി ഹാജി - മമ്മാത്തു ദമ്പതികളുടെ മകന്‍ സൈതലവി ഹാജി (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് വള്ളുവമ്പ്രം - കൊണ്ടോട്ടി റോഡില്‍ ആലുങ്ങാപ്പറ്റയിലായിരുന്നു അപകടം.

സോളാറില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് പിന്തുണയുമായി മുസ്ലിംലീഗ്

saithalavi

               മരണപ്പെട്ട സൈതലവി ഹാജി (62).

പേരക്കുട്ടിയോടൊപ്പം യാത്ര ചെയ്യവേ അമിത വേഗതയിലെത്തിയ ലോറി ഇവരെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ തട്ടി സൈതലവി ഹാജി റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. തലക്ക് സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും ചികിത്സ ഫലിക്കാതെ ഇന്നലെ(വ്യാഴം) രാവിലെ ഏഴു മണിയോടെ മരണപ്പെടുകയായിരുന്നു. കൂടെ യാത്ര ചെയ്ത നാലുവയസുകാരി തന്‍ഹ അത്ഭുതകരമായി രക്ഷപ്പെട്ടു.

മഞ്ചേരി അഡീഷണല്‍ എസ്.ഐ നസ്‌റുദ്ദീന്‍ നാനാക്കല്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഭാര്യ: ആയിഷക്കുട്ടി. മക്കള്‍: സിദ്ദീഖ്, നിസാര്‍, ഫാത്തിമസുഹ്‌റ, നജ്മുന്നീസ, മരുമക്കള്‍: സറീന, റിസ്‌വാന, അബ്ദുല്‍ സലാം, സാലിം. സഹോദരങ്ങള്‍: മൊയ്തീന്‍, പരേതനായ അഹമ്മദ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
grant father died in an accident while traveling with granddaughter

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്