കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറന്മുള വിമാനത്താവളത്തിന് അനുമതിയില്ല

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയാണ് ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കിയത്. കെജിഎസ് ഗ്രൂപ്പ് തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഗ്രൂപ്പ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്നും ട്രിബ്യൂണല്‍.പദ്ധതി നടപ്പിലാക്കിയാല്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നും ട്രിബ്യൂണല്‍.

കെജിഎസ് ഗ്രൂപ്പ് നിര്‍ദ്ദിഷ്ട പ്രദേശത്ത് യാതൊരു നടപടിയും നടത്തരുതെന്നും ഗ്രീന്‍ ട്രിബ്യൂണല്‍. ആറന്മുള ക്ഷേത്രസംരക്ഷണ സമിതിയി അടക്കം അഞ്ച് പേരാണ് കേന്ദ്രാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചത്.

Aaranmula

ആറന്മുള വിമാനത്താവള വിഷയം കൈകാര്യം ചെയ്യാന് ഗ്രീന്‍ട്രിബ്യൂണലിന് അവകാശം ഇല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെല്ലാം ട്രിബ്യൂണല്‍ തള്ളുകയായിരുന്നു. പാരിസ്ഥിതിക പഠനം നടത്തിയ ഏജന്‍സിയ്ക്ക് അതിനുള്ളയോഗ്യത ഇല്ലെന്നും ട്രിബ്യൂണല്‍.

ഗ്രീന്‍ ട്രിബ്യൂണല്‍ വിധിയ്‌ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് കെജിഎസ് ഗ്രൂപ്പ്. ആറന്മുള വിമാനത്താവളം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിയ്‌ക്കേണ്ടെന്നും മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയെന്നോണമാണ് വിഷയം കൈകാര്യം ചെയ്തതെന്നും അടൂര്‍ പ്രകാശ്.

English summary
Chennai Green Tribunal against Aaranmula Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X