കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലൈവുഡ് കമ്പനിയുടെ മറവില്‍ ജിഎസ്ടി തട്ടിപ്പ്.... 130 കോടിയുടെ തട്ടിപ്പ്... മുഖ്യപ്രതി അറസ്റ്റില്‍

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ജിഎസ്ടി തട്ടിപ്പ് കേസില്‍ പ്രതി അറസ്റ്റില്‍. ഇയാള്‍ കോടികളുടെ തട്ടിപ്പാണ് നടത്തിയത്. പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് അറസ്റ്റിലായത്. പ്ലൈവുഡ് കമ്പനിയുടെ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 130 കോടി രൂപയുടെ തട്ടിപ്പുകളാണ് നടന്നത്. പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ചാണ് നിഷാദ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്. പേരിന് മാത്രം ജിഎസ്ടി രജിസ്‌ട്രേഷന്‍ ുള്ള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്ലൈവുഡും പ്ലൈവുഡിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെനീറും അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.

1

ഇയാളുടെ തട്ടിപ്പിനെ കുറിച്ച് ജിഎസ്ടി സെന്‍ട്രല്‍ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റാണിത്. കഴിഞ്ഞ മാസം 27ന് തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നിഷാദ് ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്ലൈവുഡ് ഫാക്ടറികളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതില്‍ തീരെ ഉല്‍പാദനമില്ലാത്ത അഞ്ച് സ്ഥാപനങ്ങളുടെ ബില്ലുകളടക്കം ഒട്ടേറെ രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

ഹൈദരാബാദ്, കോയമ്പത്തൂര്‍, ബെംഗളൂരു, സേലം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിഷാദിന്റെ ഫാക്ടറികളില്‍ നിന്നുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകള്‍ ഉപയോഗിച്ച് ജിഎസ്ടിയില്‍ നിന്ന് ഇന്‍പുട് ടാക്‌സ് ക്രഡിറ്റ് ഇവര്‍ എടുത്തിരുന്നു. അതേസമയം ബില്ലില്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നല്ല ഇവര്‍ ചരക്കുകള്‍ വാങ്ങിയത്. ഇത് വ്യാപാരികള്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി തവണ ഇടപാടുകള്‍ നടന്നതായിട്ടാണ് സൂചന. അതേസമയം പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ നിഷാദിന്റെ സുഹൃത്തുക്കള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!

എണ്ണ വില കുതിക്കുന്നു.... പക്ഷേ കാത്തിരിക്കുന്നത് പ്രതിസന്ധി... ഇറാന്റെ ഉപരോധം വിപണിയെ ബാധിക്കും!!എണ്ണ വില കുതിക്കുന്നു.... പക്ഷേ കാത്തിരിക്കുന്നത് പ്രതിസന്ധി... ഇറാന്റെ ഉപരോധം വിപണിയെ ബാധിക്കും!!

English summary
gst fraud accussed arrets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X