കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎസ്ജി മയക്കുമരുന്നിന് എതിരായ ചിത്രമെന്ന് ഗുര്‍മിത് റാം റഹീം

  • By Gokul
Google Oneindia Malayalam News

കൊല്ലം: വിവാദചിത്രം എംഎസ്ജി (ദി മെസഞ്ചര്‍ ഓഫ് ഗോഡ്) മയക്കുമരുന്നിന് എതിരായ സന്ദേശം നല്‍കുന്ന ചിത്രമാണെന്ന് വിവാദ ആള്‍ദൈവം ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്. ഫിബ്രുവരി 13ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രചരണത്തിനായി കൊല്ലത്ത് എത്തിയ അദ്ദേഹം പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സന്തോഷ് പണ്ഡിറ്റിന് സമാനമായി സിനിമയില്‍ അഭിനയിച്ചതും പാട്ടുകളെഴുതിയതും പാടിയതുമെല്ലാം ഗുര്‍മിത് ആണ്. ആളുകളെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നതും ഗുര്‍മിതിനെ ദൈവതുല്യമായി വാഴ്ത്തുന്നതുമാണ് സിനിമയെന്ന് ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് നേരത്തെ ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു.

msg

എന്നാല്‍ യുവാക്കള്‍ക്ക് നല്ല സന്ദേശം പകരുകയെന്നതാണ് തന്റെ ഉദ്ദേശമെന്ന് ഗുര്‍മിത് പറഞ്ഞു. യുവാക്കള്‍ക്കുവേണ്ടിയാണ് ഇത്രയും കോടി രൂപ ചിലവഴിച്ച് ചിത്രം നിര്‍മിച്ചതും ആകര്‍ഷകമായ വേഷവിധാനങ്ങള്‍ ഉപയോഗിച്ചതും. മലയാളത്തില്‍ മയക്കുമരുന്നിനെതിരായ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചാല്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതക കേസിലും ബലാത്സംഗ കേസിലും സിബിഐ അന്വേഷണം നേരിയുന്നയാളാണ് ഗുര്‍മിത്. കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉള്ള ഇയാള്‍ ആള്‍ദൈവത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ആരോപണമുണ്ട്. ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹരിയാണ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

English summary
Gurmeet Ram Rahim singh says MSG is an anti-drug film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X