4 മാസം,40 മരണങ്ങള്‍...എച്ച്1എന്‍1 ഏറ്റവുമധികം ബാധിച്ചത് തിരുവനന്തപുരം നിവാസികളെ

  • Written By: Anoopa
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് 4 മാസത്തിനിടെ എച്ച്1എന്‍1 പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 500 ഓളം പേര്‍ക്ക് പനി ബാധിച്ചതായും ഇതില്‍ 40 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. പനി ഏറ്റവുമധികം ബാധിച്ചത് തിരുവനന്തപുരം നിവാസികളെയാണ്.

മരിച്ചവരില്‍ പലര്‍ക്കും പനി കൂടാതെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നുവെന്നും ശൈലജ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന വിഎസ് ശിവകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുയവേയാണ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആരോഗ്യമന്ത്രി സ്ഥിരീകരിച്ചത്. പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന് വിഎസ് ശിവകുമാര്‍ ആരോപിച്ചു.

h1n1-23

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എച്ച്1എന്‍1 നുള്ള മരുന്ന് ലഭ്യമാണെന്നും പനി കൂടുതല്‍ പടരുന്നത് പ്രതിരോധിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

English summary
H1N1 has taken 40 lives in Kerala in 4 months, says health minister
Please Wait while comments are loading...