ഐസിസില്‍ ചേര്‍ത്താല്‍ എത്ര കിട്ടും? ഷെഫിന്‍ ജഹാന്റെ ചോദ്യമെന്ന് അശോകന്‍... തെളിവുകള്‍ വേറേയും?

  • By: Desk
Subscribe to Oneindia Malayalam

ദില്ലി: ഹാദിയ കേസില്‍ നിര്‍ണായകമായ കോടതി ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഹാദിയയെ പിതാവിനൊപ്പവും ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ഒപ്പവം വിടാതെ പഠിക്കാന്‍ വിടുകയായിരുന്നു കോടതി. സുപ്രീം കോടതി ഉത്തരവില്‍ ഹാദിയയുടെ പിതാവ് അശോകനും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഷെഫിന്‍ ജഹാനെതിരെ അതി ശക്തമായ ആരോപണങ്ങള്‍ തന്നെയാണ് അശോകന്‍ ഉന്നയിക്കുന്നത്. ഷെഫിന് ഐഎസ് ബന്ധമുണ്ട് എന്ന ആരോപണം എന്‍ഐഎയും ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തെളിവുകള്‍ ഉണ്ടെന്നും അവകാശവാദമുണ്ട്.

തെളിവുകള്‍ കൈയ്യിലുണ്ടെങ്കില്‍ എന്തുകൊണ്ട് ഷെഫിന്‍ ജഹാനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യവും ഒരു കൂട്ടര്‍ ഉയര്‍ത്തുന്നുണ്ട്. തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാതിരിക്കുന്നത് പോലും വലിയ കുറ്റമല്ലേ എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്താണ് ഷെഫിന്‍ ജഹാന് എതിരെ ഉള്ള തെളിവുകള്‍?

തെളിവുകള്‍

തെളിവുകള്‍

ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധം ഉണ്ട് എന്നാണ് ഹാദിയയുടെ പിതാവ് അശോകന്റെ ആരോപണം. ഇതിനുള്ള വീഡിയോ, ഓഡിയോ തെളിവുകള്‍ കൈവശം ഉണ്ട് എന്നാണ് അശോകന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്‍ഐഎയും ഇതേ വാദം തന്നെയാണ് ഉന്നയിക്കുന്നത്.

എത്ര രൂപ കിട്ടും?

എത്ര രൂപ കിട്ടും?

ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടും എന്ന് ഷെഫിന്‍ ജഹാന്‍ ഐസിസ് റിക്രൂട്ടറോട് ചോദിച്ചു എന്നാണ് ഇവര്‍ പറയുന്നത്. ഐസിസ് റിക്രൂട്ടര്‍ ആയ മന്‍സ് ബുറാഖിനോട് ഷെഫിന്‍ ജഹാന്‍ ഇത്തരത്തില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ ഉണ്ട് എന്നാണ് അവകാശവാദം.

തെളിവുണ്ടായിട്ടും

തെളിവുണ്ടായിട്ടും

ഷെഫിന് തീവ്രവാദ ബന്ധം ഉണ്ട് എന്ന് ആണയിടുന്നുണ്ട് എന്‍ഐഎ. എന്നാല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഷെഫിന്‍ ജഹാനെതിരെ കേസ് എടുക്കുന്നില്ല, അറസ്റ്റ് ചെയ്യുന്നില്ല എന്നീ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും കൃത്യമായ മറുപടികള്‍ എന്‍ഐഎയുടെ ഭാഗത്ത് നിന്നില്ല. ഇത് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ദുര്‍ബലമായ മാനസികാവസ്ഥ

ദുര്‍ബലമായ മാനസികാവസ്ഥ

ഹാദിയ ദുര്‍ബലമായ മാനസികാവസ്ഥയുള്ള പെണ്‍കുട്ടിയാണ് എന്നതാണ് മറ്റൊരു വാദം. ഇതിന് മുമ്പ് ഹൈക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഒന്നും ഇത്തരം ഒരു ആരോപണം അശോകന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് പറയപ്പെടുന്നു. ഹാദിയയെ വിവാഹം കഴിപ്പിച്ചത് നിര്‍ബന്ധിച്ചിട്ടാണ് എന്നാണ് ഇപ്പോള്‍ വാദിക്കുന്നത്.

വിവാഹക്കാര്യം

വിവാഹക്കാര്യം

മദ്രസയില്‍ നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന ആരോപണവും അശോകന്റെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച രേഖകള്‍ നേരത്തേ തന്നെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, കോടതി സൈനബയുടെ സംരക്ഷത്തില്‍ വിട്ട ഹാദിയയെ കോടതിയുടെ അനുമതി കൂടാതെ എങ്ങനെ വിവാഹം കഴിപ്പിച്ചു എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

cmsvideo
ഹാദിയക്ക് മാനസിക രോഗമെന്ന് പിതാവ് | Oneindia Malayalam
കോടതി ആര്‍ക്കൊപ്പം

കോടതി ആര്‍ക്കൊപ്പം

കേസില്‍ സുപ്രീം കോടതി ഇപ്പോഴും അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല. എന്‍ഐഎ റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ചതിന് ശേഷം ആയിരിക്കും കോടതി അന്തിമ വിധി പറയുക. അതേ സമയം ഹാദിയയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടും എന്ന സൂചന തന്നെയാണ് പുറത്ത് വരുന്നത്.

English summary
Hadiya Cae: Allegations against Shefin Jahan by Asokan and NIA
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്