കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി 'സുഡാപ്പികള്‍' എന്ത് പറയും? ഹാദിയ കേസില്‍ പിണറായി ഇപ്പോഴും 'സംഘി' ആണോ, അതോ മാറിയോ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ഒരുപോലെ കുറ്റപ്പെടുത്തുന്നവരാണ് സംഘപരിവാര്‍ അനുകൂലികളും അതുപോലെ തന്നെ പോപ്പുലര്‍ ഫ്രണ്ടുകാരും. സുപ്രീം കോടതിയില്‍ എന്‍ഐഎ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നതായിരുന്നു എസ്ഡിപിഐ ഉള്‍പ്പെടെയുള്ളവരുടെ പ്രധാന ആരോപണം.

ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടതില്ല.. സംസ്ഥാന സർക്കാർ നിലപാട് സുപ്രീം കോടതിയിൽഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടതില്ല.. സംസ്ഥാന സർക്കാർ നിലപാട് സുപ്രീം കോടതിയിൽ

ഇതിന്റെ പേരില്‍ പിണറായി വിജയനേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും ഹിന്ദുത്വ അനുകൂലികള്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ മുദ്ര കുത്തുകയും ചെയ്തു. എന്നാല്‍ ഇനിയിപ്പോള്‍ പിണറായി വിജയനെ എന്ത് വിളിക്കും എന്നാണ് അറിയേണ്ടത്.

ഹാദിയ കേസ്; സർക്കാരിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ അശോകന്റെ ഹർജി! ഹാദിയയുടെ പിതാവ് ആവശ്യപ്പെട്ടത്ഹാദിയ കേസ്; സർക്കാരിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ അശോകന്റെ ഹർജി! ഹാദിയയുടെ പിതാവ് ആവശ്യപ്പെട്ടത്

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ടതായിട്ടുള്ള കാര്യങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

ഹാദിയ കേസ്

ഹാദിയ കേസ്

അഖില എന്ന പെണ്‍കുട്ടി മതം മാറി ഇസ്ലാം ആയതും പിന്നീട് വിവാഹം കഴിച്ചതും കേരളത്തില്‍ ഇന്ന വലിയ ഒരു നിയമ/സാമൂഹ്യ പ്രശ്‌നമായിരിക്കുകയാണ്. എന്നാല്‍ വിഷയം ഇപ്പോഴും കോടതിയ്ക്ക് മുന്നിലാണ്.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

അഖിലയുടെ മതം മാറ്റം രണ്ട് തവണ ഹൈക്കോടതി ഉത്തരവിലൂടെ അംഗീകരിക്കപ്പെട്ടതായിരുന്നു. എന്നാല്‍ ഒടുവില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കുന്ന സാഹചര്യത്തിലേക്ക് വരെ എത്തി കാര്യങ്ങള്‍.

കോടതിയെ നോക്കുകുത്തിയാക്കി

കോടതിയെ നോക്കുകുത്തിയാക്കി

കോടതി ഹാദിയയുടെ ഉത്തരവാദിത്തം സൈനബ എന്ന സ്ത്രീയെ ഏല്‍പിക്കുകയും കോടതിയെ അറിയിക്കുക പോലും ചെയ്യാതെ ഹാദിയയുടെ വിവാഹം നടത്തുകയും ചെയ്തതായിരുന്നു വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ ആണ് വിവാഹം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

സര്‍ക്കാര്‍ കാര്യമല്ല

സര്‍ക്കാര്‍ കാര്യമല്ല

ഈ വിഷയത്തില്‍ കോടതി ഉത്തരവുകളാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളേക്കാള്‍ പ്രാധാന്യം കോടതി ഉത്തരവുകള്‍ക്ക് തന്നെയാണ്. എന്നിട്ടും ഒരു വിഭാഗം ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരം രംഗത്ത് വരികയായിരുന്നു.

എന്‍ഐഎ അന്വേഷണം

എന്‍ഐഎ അന്വേഷണം

വിഷയം സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ ആണ് കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് ശേഷം ഹാദിയയെ കേള്‍ക്കുമെന്നും സുപ്രീം കോടതി ഉറപ്പ് നല്‍കിയിരുന്നു.

ഭര്‍ത്താവിന്റെ ഹര്‍ജി

ഭര്‍ത്താവിന്റെ ഹര്‍ജി

ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് എതിരേയും ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നു. എന്‍ഐഎ അന്വേഷണത്തിനെതിരെ ഷെഫിന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

എന്‍ഐഎ എന്തിന്

എന്‍ഐഎ എന്തിന്

കേസ് കേരള പോലീസ് വശദമായി അന്വേഷിച്ചിരുന്നു എന്നും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരം ആണ് എന്നും ആണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമായിരുന്നു എന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

അന്വേഷണത്തെ എതിര്‍ക്കുന്നില്ല

അന്വേഷണത്തെ എതിര്‍ക്കുന്നില്ല

എന്നാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ക്കുന്ന എന്ന ഒരു നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിച്ചിട്ടില്ല. പക്ഷേ, ആത്യന്തികമായി എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

വ്യക്തി സ്വാതന്ത്ര്യം

വ്യക്തി സ്വാതന്ത്ര്യം

ഏത് മതം തിരഞ്ഞെടുക്കണം, ആരെ വിവാഹം കഴിക്കണം എന്നിവയെല്ലാം വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ്. അക്കാര്യത്തില്‍ ഹൈക്കോടതി ഇടപെട്ടതിന് എതിരെ ആണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളും ഹര്‍ജികളും എല്ലാം.

പിതാവിന്റെ ആരോപണങ്ങള്‍

പിതാവിന്റെ ആരോപണങ്ങള്‍

ഹാദിയ/അഖിലയുടെ പിതാവ് അശോകന്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. മതംമാറ്റത്തിന് പിന്നില്‍ തീവ്രവാദ ശക്തികള്‍ ഉണ്ടെന്നും മകളെ ഇന്ത്യയില്‍ നിന്ന് തന്നെ മാറ്റിയേക്കും എന്ന ആശങ്കയും അശോകന്‍ പങ്കുവയ്ക്കുന്നുണ്ട്.

English summary
What will the pro Hadiya supporters tell about Pinarayi Vijayan after submitting state government's affidavit in Supreme Court?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X