ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു; എന്നാല്‍ തിരിച്ച് ഹാദിയ നോക്കിയോ? സുപ്രീംകോടതിയില്‍ സംഭവിച്ചത്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസ് സുപ്രീംകോടതിയില്‍ പരിഗണിക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുകയായിരുന്നു. ഹാദിയയെ നേരിട്ട് കേട്ട ശേഷം സുപ്രീംകോടതി അവളുടെ ഇഷ്ടപ്രകാരം ഷെഫിന്‍ ജഹാന് ഒപ്പം വിടുമോ എന്നറിയാന്‍? പക്ഷേ, കോടതി അച്ഛനും ഭര്‍ത്താവിനും വിട്ടുകൊടുക്കാതെ ഹാദിയയെ പഠിക്കാന്‍ വിട്ടു. ഇതെല്ലാം കോടതി നടപടികള്‍.

അതേസമയം, ഹാദിയയും ഷെഫിന്‍ ജഹാനും മാസങ്ങളായി നേരില്‍ കണ്ടിട്ട്. വിവാഹത്തിന്റെ ആദ്യദിനങ്ങള്‍ മാത്രം ഒരുമിച്ച് താമസിച്ച ആ ദമ്പതികള്‍ ഹൈക്കോടതി വിധി വന്നതോടെ രണ്ട് തട്ടിലായി. സുപ്രീംകോടതിയില്‍ രണ്ടുപേരും വന്നു. അല്‍പ്പമകലെ മാത്രമായി ഇരുവരും നിന്നു. പിന്നീട് എന്താണ് സുപ്രീംകോടതിയില്‍ സംഭവിച്ചത്...

ഷെഫിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി

ഷെഫിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി

സുപ്രീംകോടതിയില്‍ നടപടികള്‍ തുടങ്ങിയ ഉടനെ ആദ്യം വാദം ആരംഭിച്ചത് അശോകന്റെയും എന്‍ഐഎയുടെയും അഭിഭാഷകരായിരുന്നു. രണ്ടു അഭിഭാഷകരും ഒരുപോലെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ഷെഫിന്‍ ജഹാനെ ആയിരുന്നു. അപ്പോഴും ഹാദിയ പറഞ്ഞു എനിക്ക് ഷെഫിനൊപ്പം പോകണമെന്ന്.

ഷെഫിന്‍ ഹാദിയയെ കണ്ടു

ഷെഫിന്‍ ഹാദിയയെ കണ്ടു

കോടതിയില്‍ ഭര്‍ത്താവിനെ തിരയുംപോലെ പലപ്പോഴും ഹാദിയ ചുറ്റുപാടും നോക്കുന്നുണ്ടായിരുന്നു. പക്ഷേ മുഖാമുഖം കാണാന്‍ ഇരുവര്‍ക്കും അവസരം ലഭിച്ചില്ല. പക്ഷേ, ഷെഫിന്‍ ഹാദിയയെ കണ്ടു. ഹാദിയക്ക് തിരിച്ചുകാണാന്‍ സാധിച്ചില്ല.

 ഒന്നാം നമ്പര്‍ കോടതി മുറിയില്‍

ഒന്നാം നമ്പര്‍ കോടതി മുറിയില്‍

പോലീസുകാര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഒന്നാം നമ്പര്‍ കോടതി മുറിയുടെ വാതില്‍ ഹാദിയ കടക്കുമ്പോള്‍ ഇരുവശത്തേക്കും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. പക്ഷേ ഷെഫിനെ കണ്ടില്ല. ഈ സമയം ഷെഫിന്‍ വലതു ഭാഗത്തെ സന്ദര്‍ശക ഗ്യാലറിയിലായിരുന്നു.

 രണ്ടു മണിക്കൂറോളം ഇരുവരും

രണ്ടു മണിക്കൂറോളം ഇരുവരും

രണ്ടു മണിക്കൂറോളം ഇരുവരും ഒരേ സ്ഥലത്ത് നിന്നെങ്കിലും പരസ്പരം കാണാന്‍ സാധിച്ചില്ല. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും പഠിക്കുന്നതിന്റെ ചെലവ് ഭര്‍ത്താവ് വഹിച്ചോളുമെന്നും തന്റെ ഗാര്‍ഡിയനായി ഭര്‍ത്താവിനെ മതിയെന്നും ഹാദിയ പറയുമ്പോള്‍ ഷെഫിന്‍ സന്ദര്‍ശക ഗ്യാലറിയുടെ കൈവരി പിടിച്ചു കാണുന്നുണ്ടായിരുന്നു.

കോടതിയില്‍ നിന്നു മടങ്ങുമ്പോഴും

കോടതിയില്‍ നിന്നു മടങ്ങുമ്പോഴും

ഭര്‍ത്താവിനെ കുറിച്ച് കോടതിയില്‍ ആവര്‍ത്തിച്ച് സംസാരിച്ചെങ്കിലും ആ യുവതിക്ക് ഭര്‍ത്താവിനെ കാണാന്‍ സാധിച്ചില്ല. വാദം കഴിഞ്ഞു തിരിച്ചു കോടതിയില്‍ നിന്നു മടങ്ങുമ്പോഴും ഷെഫിന് ഹാദിയയെ കാണാന്‍ അവസരം ലഭിച്ചില്ല. മടങ്ങുമ്പോഴും ഹാദിയ ചുറ്റുഭാഗവും നോക്കുന്നുണ്ടായിരുന്നു.

ഈ സ്ത്രീ കുറ്റവാളിയാണോ

ഈ സ്ത്രീ കുറ്റവാളിയാണോ

ഷെഫിന്‍ ജഹാന്റെ അഭിഭാഷകനായ കപില്‍ സിബലിന്റെ ശക്തമായ നിലപാടും ഏറെ ശ്രദ്ധിക്കപ്പെട്ടു. കോടതി സമയം കഴിഞ്ഞെന്ന് പറഞ്ഞു പിരിയാന്‍ ഒരുങ്ങിയ ജഡ്ജിമാര്‍ കപില്‍ സിബലിന്റെ ശക്തമായ വാദങ്ങള്‍ കേട്ടപ്പോള്‍ നടപടികള്‍ തുടരാന്‍ തയ്യാറെടുത്തു. പത്തോളം പോലീസുകാരുടെ അകമ്പടിയില്‍ കോടതിമുറിക്കകത്തേക്ക് കൊണ്ടുവന്ന ഹാദിയയെ ചൂണ്ടി ഈ സ്ത്രീ കുറ്റവാളിയാണോ എന്ന് കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിനോട് ഗൗരവത്തില്‍ ചോദിച്ചു.

കോടതി ആവര്‍ത്തിച്ചത് പഠനം

കോടതി ആവര്‍ത്തിച്ചത് പഠനം

ഭര്‍ത്താവിനൊപ്പം പോകാനും അച്ഛനൊപ്പം വിടാനും കോടതി അനുവദിച്ചില്ല. പകരം സേലത്തെ കോളേജിലെ പഠനം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചു. ഹാദിയ ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് ആവര്‍ത്തിക്കുമ്പോഴും പഠനത്തിന്റെ കാര്യങ്ങള്‍ കോടതി ആവര്‍ത്തിച്ചു. അതിനുള്ള സുരക്ഷ ഒരുക്കാനും നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ശേഷമാണ് ഹാദിയ സേലത്തേക്ക് തിരിക്കുക.

കേരാളാ ഹൗസിന് നിര്‍ദേശം

കേരാളാ ഹൗസിന് നിര്‍ദേശം

കോയമ്പത്തൂരിലെത്തിയ ശേഷം സേലത്തേക്ക് റോഡ് മാര്‍ഗം ഹാദിയ യാത്ര തിരിക്കും. നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേരാളാ ഹൗസിന് നിര്‍ദേശം നല്‍കി. ഹാദിയക്ക് സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പഠനത്തിനുള്ള ചെലവ് കേരള സര്‍ക്കാരും വഹിക്കും.

കാണാന്‍ ശ്രമിക്കുമെന്ന് ഷെഫിന്‍

കാണാന്‍ ശ്രമിക്കുമെന്ന് ഷെഫിന്‍

ഹാദിയയെ കാണാന്‍ ശ്രമിക്കുമെന്ന് ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിലക്കിയിട്ടില്ലാത്തതിനാല്‍ കാണുന്നതില്‍ തെറ്റില്ലെന്നാണ് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഇടപെടുകയും ചെയ്തിട്ടില്ല. ഇനി ഇക്കാര്യത്തില്‍ പുതിയ ഹര്‍ജികള്‍ എത്തിയാല്‍ മാത്രമാകും കൂടുതല്‍ പ്രതിസന്ധികള്‍ വരിക.

അശോകനും ഭാര്യയും മടങ്ങും

അശോകനും ഭാര്യയും മടങ്ങും

ഉച്ചയ്ക്ക് ദില്ലിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഹാദിയയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുക. സുരക്ഷാ ഉദ്യോഗസ്ഥരും ഹാദിയക്കൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കുന്നുണ്ട്. കോയമ്പത്തൂരിലെത്തിയ ശേഷം അവിടെ നിന്നും കനത്ത സുരക്ഷയോടെ തന്നെ ഹാദിയയെ സേലത്തേക്കു കൊണ്ടു പോവും. ഹാദിയയുടെ മാതാപിതാക്കളും ദില്ലിയില്‍ നിന്ന് ഇന്നു തന്നെ കേരളത്തിലേക്കു മടങ്ങുമെന്നാണ് വിവരം. ഉച്ചയ്ക്കുള്ള വിമാനത്തില്‍ ഇവര്‍ കൊച്ചിയിലേക്കു യാത്ര തിരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hadiya Case: Shefin Jahan did not see His Wife at Court due to strict security

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്