ഹാദിയക്ക് വീണ്ടും തിരിച്ചടി; ഷെഫിനെ കാണാന്‍ കഴിയില്ല, സമ്മതിക്കില്ലെന്ന് സേലം കോളേജ്

  • Written By:
Subscribe to Oneindia Malayalam

കോയമ്പത്തൂര്‍: ഹാദിയയെ സുപ്രീംകോടതിയില്‍ വച്ച് കണ്ടെങ്കിലും സംസാരിക്കാനോ വിശേഷങ്ങള്‍ പങ്കുവയ്ക്കാനോ ഷെഫിന്‍ ജഹാന് സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഹാദിയയെ കോടതി നിര്‍ദേശ പ്രകാരം സേലത്തെ കോളജിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ സേലത്തെ കോളേജില്‍ പോയി ഹാദിയയെ കാണുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ഷെഫിന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ ഷെഫിന്റെ മോഹത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോളേജ് അധികൃതരുടെ നിലപാട്. ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന് അനുമതി നല്‍കില്ലെന്ന് കോളേജ് എംഡി കല്‍പ്പന വ്യക്തമാക്കി. ഹാദിയ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമെന്ന് ഇതോടെ വ്യക്തമാകുകയാണ്. കോളേജ് അധികൃതര്‍ അങ്ങനെ പറയാനുള്ള കാരണവും അവര്‍ വിശദീകരിച്ചു.

ഹാദിയയുടെ തുടര്‍പഠനം

ഹാദിയയുടെ തുടര്‍പഠനം

സേലത്തെ ഹോമിയോ കോളേജിലാണ് ഹാദിയ തുടര്‍പഠനം നടത്തുക. ഒരു വര്‍ഷം കൂടി പഠനം ബാക്കിയുണ്ട്. ഇക്കാര്യം കോടതി പ്രഥമ പരിഗണനയായി എടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനും അച്ഛനുമൊപ്പം വിടാതെ പോലീസ് സംരക്ഷണയില്‍ പഠനത്തിന് സൗകര്യമൊരുക്കിയത്.

ഷെഫിന്‍ കരിപ്പൂരിലെത്തി

ഷെഫിന്‍ കരിപ്പൂരിലെത്തി

തനിക്കൊപ്പം വിട്ടയക്കണമെന്ന് ഹാദിയ കോടതിയില്‍ പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹാദിയയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകും. തനിക്ക് സുരക്ഷാ ഭീഷണികള്‍ ഇല്ലെന്നും ഷെഫിന്‍ പറഞ്ഞു. ഷെഫിന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കാണ് ദില്ലിയില്‍ നിന്നു പുറപ്പെട്ടത്.

അനുമതി നല്‍കില്ലെന്ന് കോളേജ്

അനുമതി നല്‍കില്ലെന്ന് കോളേജ്

പക്ഷേ, സേലത്ത് പോയി കാണാനുള്ള ഷെഫിന്റെ മോഹം നടക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഈ മോഹത്തിന് തിരിച്ചടിയാണ് കോളേജ് അധികൃതരുടെ പ്രതികരണം. ഹോസ്റ്റലില്‍ ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് അനുമതി നല്‍കില്ലെന്ന് എംഡി കല്‍പ്പന വ്യക്തമാക്കി.

 ചട്ടങ്ങള്‍ ഇങ്ങനെ

ചട്ടങ്ങള്‍ ഇങ്ങനെ

കോളേജ് ഹോസ്റ്റലിന് ചില ചട്ടങ്ങളുണ്ട്. വിവാഹം കഴിയാത്ത പെണ്‍കുട്ടികളെയാണ് അവടെ താമസിപ്പിക്കുക. ഹാദിയയുടെ വിഷയം സുപ്രീംകോടതി നിര്‍ദേശമുള്ളത്തിനാലാണ് കോളേജ് പരിഗണിച്ചത്. അതുകൊണ്ട് മാത്രമാണ് ചട്ടം ലംഘിച്ചതതെന്നും എംഡി കല്‍പ്പന അറിയിച്ചു.

മാതാപിതാക്കളെ അനുവദിക്കും

മാതാപിതാക്കളെ അനുവദിക്കും

അതേസമയം ഹാദിയയുടെ മാതാപിതാക്കളെ അവരെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് കോളേജ് അധികൃതര്‍ തടയില്ല. അച്ഛനും അമ്മയ്ക്കും അനുമതി നല്‍കുമെന്നും മാതൃഭൂമി ന്യൂസിനോട് കോളേജ് അധികൃതര്‍ പ്രതികരിച്ചു. ഷെഫിന്‍ ജഹാന് തിരിച്ചടിയാണ് അധികൃതരുടെ തീരുമാനം. പക്ഷേ കോളേജിനും ഹോസ്റ്റലിനും പുറത്ത് കൂടിക്കാഴ്ച തടയാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

വീണ്ടും വിവാദത്തിന് സാധ്യത

വീണ്ടും വിവാദത്തിന് സാധ്യത

പുറത്തുവച്ചുള്ള കൂടിക്കാഴ്ച പോലീസ് ഇടപെട്ട് തടയുക, ഹോസ്റ്റലില്‍ ഷെഫിന്‍ ജഹാന്‍ വരുന്നത് മൂലം പ്രശ്‌നങ്ങള്‍ ഉടലെടുക്കുക എന്നീ വിഷയങ്ങളുണ്ടായാല്‍ കേസ് വീണ്ടും വിവാദമാകാനാണ് സാധ്യത. അത് ഹാദിയ കേസ് വീണ്ടും കോടതിയിലെത്താന്‍ വഴിയൊരുക്കും.

പ്രവേശനംനേടിയ ശേഷം

പ്രവേശനംനേടിയ ശേഷം

പഠനം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരമാണ് ഹാദിയ സേലത്തെ ബിഎച്ച്എംഎസ് കോളേജിലേക്ക് തിരിച്ചത്. ഇവിടെ പ്രവേശനം നേടിയ ശേഷമായിരിക്കും ഹാദിയയെ കാണുകയെന്ന് ഷെഫിന്‍ വ്യക്തമാക്കി.

കാണരുതെന്ന് പറഞ്ഞിട്ടില്ല

കാണരുതെന്ന് പറഞ്ഞിട്ടില്ല

ഹാദിയയെ കാണരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തതയുടെ ആവശ്യവുമില്ല. ഇതിനായി കോടതിയെ സമീപിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍ഐഎ വാദം തെറ്റാണ്. ഹാദിയയും താനും ഒന്നിക്കുമെന്ന പ്രതീക്ഷ തന്നെയാണുള്ളതെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു.

കോടതി തീരുമാനിച്ചത്

കോടതി തീരുമാനിച്ചത്

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹാദിയയെ ഭര്‍ത്താവിനൊപ്പം പോകാനും അച്ഛനൊപ്പം വിടാനും അനുവദിച്ചിരുന്നില്ല. പകരം സേലത്തെ കോളേജിലെ പഠനം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹാദിയ ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് ആവര്‍ത്തിക്കുമ്പോഴും പഠനത്തിന്റെ കാര്യങ്ങള്‍ കോടതി ആവര്‍ത്തിച്ചു. അതിനുള്ള സുരക്ഷ ഒരുക്കാനും നിര്‍ദേശിച്ചു.

കേരളവും തമിഴ്‌നാടും

കേരളവും തമിഴ്‌നാടും

കോയമ്പത്തൂരിലെത്തിയ ശേഷം സേലത്തേക്ക് റോഡ് മാര്‍ഗമാണ് ഹാദിയ യാത്ര തിരിച്ചത്. നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേരാളാ ഹൗസിന് നിര്‍ദേശം നല്‍കിയിരുന്നു. ഹാദിയക്ക് സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പഠനത്തിനുള്ള ചെലവ് കേരള സര്‍ക്കാരും വഹിക്കും.

English summary
Hadiya- Shefin Jahan Meets will new Controversy, Collage MD Said Not Allowed to meet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്