കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറോ വേസ്റ്റ് പദ്ധതി നഗരസഭയില്‍ പാഴ്‌വസ്തു ശേഖരണത്തിനായി ഹരിത കര്‍മ്മസേന നിലവില്‍ വന്നു

  • By Desk
Google Oneindia Malayalam News

വടകര : നഗരസഭ സീറോ വേസ്റ്റ് ആക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഹരിത കര്‍മ്മസേന നിലവില്‍ വന്നതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. വടകര നഗരസഭയിലെ കുടുംബശ്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യു നടത്തിയാണ് കര്‍മ്മസേനയിലെ പ്രൊജക്ട്എ ക്‌സിക്യൂട്ടീവ്‌സിനെ തിരഞ്ഞെടുത്തത്. നഗരസഭയിലെ മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ഇവര്‍ മുഖേന ശേഖരിച്ച് സംസ്‌കരണത്തിന് വിധേയമാക്കും.

ശക്തമായ ചുഴലിക്കാറ്റില്‍ ജില്ലയുടെ മലയോരങ്ങളില്‍ വന്‍ കൃഷിനാശം
വീടുകളില്‍ നിന്നും യൂസര്‍ ഫീയായി ഓരോ മാസവും 50 രൂപയും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യത്തിന്റെ അളവ്, കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം എന്നിവ കണക്കാക്കി ഓരോ മാസവും 100 രൂപ ഈടാക്കും. ഇതിന്റെ ഭാഗമായി ഡിസംബര്‍ 1 മുതല്‍ വാര്‍ഡ് തലത്തില്‍ വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.വീടുകളില്‍ നിന്നും മാസം തോറും സ്ഥാപനങ്ങളില്‍ നിന്നും ആഴ്ചയില്‍ ഒരിക്കല്‍, രണ്ടാഴ്ചയില്‍ ഒരിക്കല്‍, മാസത്തില്‍ എന്നിങ്ങനെ ഓരോ സ്ഥാപനത്തിലെയും അജൈവ മാലിന്യത്തിന്റെ അളവ് അനുസരിച്ച് ശേഖരണം നടത്തും. ഇതിനായുള്ള സ്ഥാപന സന്ദര്‍ശനം ഡിസംബര്‍ 20നകം പൂര്‍ത്തിയാക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

vatakaraharithasena

കര്‍മ്മസേന പ്രൊജക്ട് എക്‌സിക്യൂട്ടീവ്‌സിനായി കഴിഞ്ഞ ദിവസം നഗരസഭ ഹാളില്‍ വച്ച് പ്രാഥമിക പരിശീലനം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശീലനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. നഗരസഭ ഹാളില്‍ നടന്ന ചടങ്ങ് ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍, കൗണ്‍സിലര്‍മാരായ കെപി ബിന്ദു, പി അശോകന്‍,

പി ഗിരീഷന്‍, എം ബിജു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ എം രമണി, വിടി സുമ, പ്രൊജക്ട് ഓഫീസര്‍ ഉഷാ കുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു സംസാരിച്ചു. ചടങ്ങില്‍ മണലില്‍ മോഹനന്‍, ടിപി ബിജു എന്നിവര്‍ ക്ലാസെടുത്തു.

English summary
''Hairtha karmasena'' coming with Zero waste project for waste management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X