ശക്തമായ ചുഴലിക്കാറ്റില്‍ ജില്ലയുടെ മലയോരങ്ങളില്‍ വന്‍ കൃഷിനാശം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : ശക്തമായ ചുഴലിക്കാറ്റില്‍ ജില്ലയുടെ മലയോരങ്ങളില്‍ വന്‍ കൃഷിനാശം. വ്യാഴാഴ്ച പകല്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ ബാലുശേരി, കാവിലുംപാറ എന്നിവിടങ്ങില്‍ ലക്ഷങ്ങളുടെ കൃഷിയാണ് നശിച്ചത്. പേരാമ്പ്രയില്‍ വീട് തകര്‍ന്നു. കാവിലുംപാറ പഞ്ചായത്തിലെ മീമ്പറ്റിമലയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശമുണ്ടായി. ലക്ഷങ്ങളുടെ കൃഷി നശിച്ചു.

വ്യാഴാഴ്ച പകല്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ മീമ്പറ്റി മലയില്‍ 10,000 നേന്ത്രവാഴയാണ് കാറ്റില്‍ നശിച്ചത്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും, കുടുംബശ്രീവഴി വായ്പയെടുത്ത് രാപ്പകലില്ലാതെ കാട്ടാന, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ് എന്നിവയില്‍നിന്നും ഏറെ കഷ്ടപ്പെട്ടാണ് കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നത്. അധ്വാനത്തിന്റെ ഫലം ലഭിക്കാനാവുമ്പോഴാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ചുഴലിക്കാറ്റ് ഭീതി പരത്തി നാശം വിതച്ചത്.

chuyalikaatu

ചേരുകുളം ഷാജു, മടത്തിശ്ശേരി ബെന്നി, ചാലിക്കര അമ്മിണി, കോങ്കോട്ട് എല്‍സി, തൊടിയില്‍ ജോസ്, കുന്നുപുറത്ത് പ്രകാശന്‍, കുന്നുപുറത്ത് ബീന, മഠത്തിശ്ശേരി അച്ചാമ്മ എന്നിവര്‍ പാട്ടകൃഷിയായും, സ്വന്തം കൃഷിയിടത്തിലും കൃഷി നടത്തിയ പതിനായിരം വഴകളാണ് പൂര്‍ണമായി നശിച്ചത്. പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയായ തലയാട്ട് ചുഴലിയില്‍ വ്യാപകനാശം. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണ് ഒരാള്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ 10ഓടെയാണ് തണുത്ത ചുഴലി തലയാട്, തെച്ചി, പേര്യമല ഭാഗങ്ങളില്‍ വീശിയത്. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങുവീണ് മണിച്ചേരി കൊച്ചുപറമ്പില്‍ സെബാസ്റ്റ്യന് പരിക്കേറ്റു. കൈയുടെ എല്ലുപൊട്ടി ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീടിക്കുഴി ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് തെങ്ങ് മുറിഞ്ഞുവീണു. പേര്യമല, തലയാട്, തെച്ചി ഭാഗങ്ങളില്‍ റബറും വാഴയും കാറ്റില്‍ നശിച്ചു.

നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈനും പോസ്റ്റും മുറിഞ്ഞുവീണു. വൈദ്യുതി ബന്ധം തകരാറിലായി. തലയാട് താനിച്ചുവട്ടില്‍ സുരേഷിന്റെ അയ്യായിരത്തോളം വാഴകള്‍ കാറ്റില്‍ നിലംപൊത്തി.

ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകിവീണ് പേരാമ്പ്ര മുക്കള്ളിലെ പാത്തിച്ചാലില്‍ കെ പി വിജയന്റെ വീട് തകര്‍ന്നു. വീടിന് മുകളില്‍ നിര്‍മിച്ച ഷീറ്റ്മേഞ്ഞ ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് ശക്തമായ കാറ്റ് വീശിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Losses in farm because of cyclone

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്