ഹജ്ജ് അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിക്കും; കേരളത്തിന് സീറ്റ് കുറയും?

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനു പോകുന്നവരില്‍ നിന്നുള്ള അപേക്ഷ ബുധനഴ്ച മുതല്‍ സ്വീകരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. ഇത് പ്രിന്റ് എടുത്ത് പൂരിപ്പിച്ചാണ് അപേക്ഷിക്കേണ്ടത്. ഇത്തവണ മുതല്‍ അപേക്ഷ ഫോറം വിതരണമുണ്ടാകില്ല.

സംവരണ വിഭാഗത്തില്‍പ്പെട്ട 70 വയസിന് മുകളിലുള്ളവര്‍ മാത്രം ഹജ്ജ് ഹൗസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. മറ്റുള്ളവര്‍ തപാലിലോ ഓണ്‍ലൈനിലോ അപേക്ഷിക്കണം. അക്ഷയ കേന്ദ്രത്തില്‍ ഇതിനുള്ള സൗകര്യമുണ്ട്.

07

അതേസമയം, പുതിയ ഹജ്ജ് നയത്തിലുള്ളത് കേരളത്തിന് അനുകൂലമായതും തിരിച്ചടിയായതുമായ നിര്‍ദേശങ്ങള്‍. അഞ്ചാം വര്‍ഷ അപേക്ഷകരെ സംവരണ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ കേരളത്തിന് സീറ്റ് കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൂടുതല്‍ സീറ്റ് അനുവദിച്ചത് അഞ്ചാം വര്‍ഷ അപേക്ഷകരെ പരിഗണിച്ചായിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട വീതംവെച്ചതിന് ശേഷമുള്ള അധിക സീറ്റുകള്‍ അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കണമെന്നും ഹജ്ജ് നയത്തില്‍ നിര്‍ദേശമുണ്ട്. ഇത് കേരളത്തിന് ഗുണമാണ്. കാരണം മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ അപേക്ഷകരുള്ളത് കേരളത്തില്‍ നിന്നാണ്.

നിലവില്‍ മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ക്വാട്ട അനുവദിക്കുന്നത്. ഇതുപ്രകാരം കേരളത്തിന് കിട്ടേണ്ടത് 6128 ആണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 119000 ആണ് അനുവദിച്ച ക്വാട്ട. ഇതില്‍ സര്‍ക്കാര്‍ ക്വാട്ട 500, ഖാദിമുല്‍ ഹുജ്ജാജിനുള്ള 625 സീറ്റുകള്‍ ഒഴിച്ചുനിര്‍ത്തി ബാക്കി വരുന്ന സീറ്റുകളാണ് സംസ്ഥാനങ്ങള്‍ക്ക് വീതംവെയ്ക്കുക.

എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ ശേഷം ബാക്കി 15000 സീറ്റുകളാണ് അപേക്ഷകരുടെ എണ്ണം നോക്കി സംസ്ഥാനങ്ങള്‍ക്ക് വീണ്ടും വീതിക്കുക. ഇതില്‍ വലിയൊരു ഭാഗം കേരളത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കാം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Hajj Application receive from tomorrow and new Hajj Policy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്