ഇസ്രയേല്‍ ഷെല്ലാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും, ആശങ്കയില്‍ മലയാളി സമൂഹം
തൊടുപുഴ: ഇസ്രയേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേലിലെ അഷ്‌ക ലോണിലാണ് റോക്കറ്റ് ആക്രമണം നടന്നത്. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ട്.

അപ്രതീക്ഷിതമായി വീട്ടിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. സുരക്ഷ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സമ്യയ്ക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ സ്ത്രീക്കും ലഭിച്ചിരുന്നില്ല. വില്‍ചെയറിലായിരുന്ന സ്ത്രീയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്‌സുമാകും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷമായി സൗമ്യ അഷ്‌കലോണിലെ കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017ല്‍ ആണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഭര്‍ത്താവും മകനും നാട്ടിലാണ്. ഇസ്രയേല്‍ പാലസ്തീന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇവിടെയുള്ള മലയാളി സമൂഹം ആശങ്കയിലാണ്.












Click it and Unblock the Notifications