എൽഡിഎഫ് വന്നു കൈത്തറി മേഖല ശരിയായി!!! തൊഴിലാളികള്‍ക്ക് പുതുജീവനേകി സർക്കാരിന്റെ യൂണിഫോം പദ്ധതി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുര: പുതിയൊരു അധ്യയന വര്‍ഷം തുടങ്ങുമ്പോൾ കുട്ടികളെപ്പോലെ സംസ്ഥാനത്തെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികൾക്കും ഏറെ സന്തോഷം നിറഞ്ഞതാണ്. ഈ വർഷം മുതൽ സ്കൂളിൽ കൈത്തറി യൂണിഫോമുകൾ നിർബന്ധമാക്കുകയാണ്.

ഇ സർക്കാരിന്റെ ഈ പദ്ധതി ഏറെ ആശ്വാസകരമായത് സംസ്ഥാനത്തെ കൈത്തറി തൊഴിലാളികൾക്കാണ്. ഇന്ന് സ്കൂളിലെത്തിയ കുരുന്നുകൾ അണിഞ്ഞത് തങ്ങളുടെ ഒരു വർഷക്കാലത്തെ അധ്വാനഫലമാണെന്നു ചിന്തിക്കുമ്പോൾ സന്തോഷത്തിന്റെ മധുരം കൂടുന്നു. ഇത് സർക്കാരിന്റെ സൗജന്യ യൂണിഫോം പദ്ധതിയിൽ ഭാഗമായ കൈത്തറി ജീവനക്കാരുടെ വാക്കുകളാണ്.

കൈത്തറി മേഖലയ്ക്ക് പുതുജീവൻ

കൈത്തറി മേഖലയ്ക്ക് പുതുജീവൻ

സർക്കാരിന്റെ സൗജന്യ യൂണിഫോം പദ്ധതിയിലൂടെ കൈത്തറി മേഖലയ്ക്ക് ഏറെ പുരോഗമനമാണ് ഉണ്ടായിരിക്കുന്നത്. ഏറെ നാളായി കേരളത്തിലെ കൈത്തറി മേഖല കൂപ്പുകുത്തി വരുകയായിരുന്നു. എന്നാൽ സർക്കാരിന്റെ ഈ പദ്ധതി കൈത്തറി മേഖലയുടെ പുരോഗമനത്തിന് വഴിവെയ്ക്കും

തൊഴിലാളികൾ

തൊഴിലാളികൾ

പരമ്പരാഗത നെയ്ത് മേഖലക്ക് പുതുജീവനായിരുന്നു സര്‍ക്കാര്‍ പദ്ധതി. നെയ്ത് സഹകരണ സംഘങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. സംഘങ്ങള്‍ക്ക് കീഴിലെ നെയ്ത് യൂണിറ്റുകളും വീടുകളില്‍ വെച്ച് നെയ്ത്ത് ജോലി ചെയ്യുന്നവരും പദ്ധതിക്കാവശ്യമായ തുണി നല്കാന്‍ രാപ്പകല്‍ അധ്വാനിച്ചു. സംഘങ്ങള്‍ നല്കുന്ന നൂല്‍ ഒരു മീറ്റര്‍ തുണിയാക്കിയാല്‍ തൊഴിലാളിക്ക് 63 രൂപ ലഭിക്കും. ഈ തുണി ഹാന്‍വീവ് ശേഖരിക്കും. പിന്നീട് സ്കൂളുകളുടെ യൂണിമോഫിന്റെ നിറം നല്കി സ്കൂളുകള്‍ക്ക് വിതരണം ചെയ്യും. ഓരോ സംഘവും ചുരുങ്ങിയത് അയ്യായിരം മീറ്റര്‍ തുണിയാണ് പദ്ധതിക്കായി നല്‍കിയത്. കുരുന്നുകൾക്ക് വേണ്ടിയുള്ള സർക്കാരിന്റെ പദ്ധതി തെയ്ത്തു മേഖലയിൽ മാറ്റം കൊണ്ടു വരുമെന്നാണ് തൊഴിലാളികളുടെ വിശ്വാസം

 സൗജന്യ യൂണിഫോം

സൗജന്യ യൂണിഫോം

ആദ്യ ഘട്ടത്തിൽ 1ക്ലാസു മുതൽ അ‍ഞ്ചാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് സര്‍ക്കാർ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നത്.വരും വർഷം ഇത് എട്ടു ക്ലാസുവരെയുള്ള കുട്ടികൾക്ക് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കൂടുതൽ തൊഴിലവസരങ്ങൾ

കൂടുതൽ തൊഴിലവസരങ്ങൾ

സർക്കാരിന്റെ ഈ സംരംഭം വഴി കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഇപ്പോൾ 1 മുതൽ അഞ്ചാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് കൈത്തറി വസ്ത്രങ്ങൽ വിതരണം ചെയ്യുന്നത്. എന്നാൽ വരും വർഷങ്ങളിൽ അത് ഉയർന്നു വരും. അതിലൂടെ കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൽ സൃശ്ടിക്കുന്നതിന് ഇടയാകും.

ഫാസ്റ്റായി സർക്കാർ

ഫാസ്റ്റായി സർക്കാർ

പാഠപുസ്തകം പോലെ സ്കൂൾ യൂണിഫോമുകളും സ്കൂൾ തുറക്കുന്നതിനു മുൻമ്പേ കുട്ടികൾക്ക് വിതരണം ചെയ്തു. മെയ് മാസത്തിൽ തന്നെ സൗജന്യ യൂണിഫോമുകളുടെ നിർമ്മാണവും വിതരണവും സർക്കാർ നടത്തി കഴിഞ്ഞിരുന്നു.

കൂടുതൽ വായിക്കാൻ വൺ ഇന്ത്യ സന്ദർശിക്കുക

കൂടുതൽ വായിക്കാൻ വൺ ഇന്ത്യ സന്ദർശിക്കുക

സർക്കാർ സ്കൂളുകളുടെ മുഖം മാറുന്നു!!! കൈത്തറി യുണിഫോമിൽ കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക് !...

സംവിധായകന്‍റെ നിര്‍ദേശം അവഗണിച്ച അജിത്തിന് കിട്ടിയത് ഒന്നൊന്നരപ്പണി !!

English summary
government new programme in free handloome school uniform .
Please Wait while comments are loading...