ഭിക്ഷക്കാരിയായ ഭിന്നശേഷിക്കാരിക്ക് തിരൂരില്‍ ക്രൂരമായി മര്‍ദ്ദനം

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: തിരൂരില്‍ ഭിക്ഷാടനം നിരോധിച്ചുവെന്ന ഒരു സംഘടനയുടെ ബോര്‍ഡുവായിച്ച യുവാവ് റോഡരുകില്‍ ഭിക്ഷ യാചിച്ച് ഇരുന്ന ഭിന്നശേഷിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. തിരൂര്‍ മുനിസിപ്പല്‍ ഓഫീസിനു സമീപം ഭിക്ഷ ചോദിച്ചിരുന്ന മധുര സ്വദേശിനി അഞ്ജലിയെയാണ് തിരൂര്‍ മുത്തൂര്‍ സ്വദേശി മര്‍ദ്ദിച്ചത്.

ഇനി മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍.... അഭിനയ ജീവിതത്തിന് സലാം പറഞ്ഞ് ഉലകനായകന്‍

ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. അഞ്ജലി ഇരുന്നിരുന്ന റോഡിന്റെ എതിര്‍വശത്ത് വഴിയോരക്കച്ചവടക്കാരനാണ് അഷറഫ്. ഒരാള്‍ അജ്ഞലിക്ക് പണം കൊടുക്കുമ്പോള്‍ ഓടിയെത്തിയ യുവാവ് പണം കൊടുക്കരുതെന്നും തിരൂരില്‍ യാചന നിരോധനമുണ്ടെന്നും ബോര്‍ഡു വെച്ചിട്ടുണ്ടെന്നും പറഞ്ഞ് തടയുകയും അഞ്ജലിയുടെ മുഖത്ത് അടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ആളുകള്‍ ഓടിക്കൂടി യുവാവിനെ കൈകാര്യം ചെയ്ത് ഓടിച്ചു. കാലുകള്‍ക്കും കൈകള്‍ക്കും വളര്‍ച്ചയില്ലാതെ പരസഹായത്തോടെയാണ് അജ്ഞലി ജീവിക്കുന്നത്. പരാതി ഇല്ലാത്തതിനാല്‍ പോലീസ് ഇടപെട്ടിട്ടില്ല.

tiroor

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നതായി നവ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാചക നിരോധനം ഏര്‍പ്പെടുത്താനായി വിവിധ സംഘടനകള്‍ രംഗത്തിറങ്ങിയത്. ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാചന നിരോധനം നിലവില്‍വന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഇത്തരത്തില്‍ യാചനക്കെത്തിയ വയോധികനെ ഒരാഴ്ച്ച മുമ്പ് പൊന്നാനിയില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനുപുറമെ കഴിഞ്ഞ ദിവസം വേങ്ങരയിലും ഇത്തരത്തിലുള്ള സംഭവം നടന്ന്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വ്യക്തിയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വേങ്ങര നൗഫാ ആശുപത്രിക്കു സമീപം നാട്ടുകാര്‍ മധ്യവയസ്‌കനെ പിടികൂടിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ ചെറിയ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നു കണ്ടെത്തി വിട്ടയച്ചു.

മുജാഹിദ് ബാലുശേരി കോഴിക്കോട്ടെ ക്ഷേത്രത്തിൽ പ്രസംഗിക്കുന്നു... ആർഎസ്എസിലെ ഒരു വിഭാഗത്തിന് എതിർപ്പ്..

ഇതിനു ശേഷമാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും, ഫെയ്സ് ബുക്കിലും വ്യാപകമായി ജനങ്ങളെ അസ്വസ്ഥരാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.തുടര്‍ന്ന് അന്യോ ഷ ണമാരംഭിച്ച പോലീസ് വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ഇതിന്റെ ഭാഗമായി വാര്‍ത്ത ഫോര്‍വേഡ് ചെയ്ത നിരവധി ആളുകളെ ചോദ്യം ചെയ്തു.ഉറവിടം കണ്ടെത്തുമെന്നും, ഇത്തരം വ്യാജ വാര്‍ത്തകളില്‍ കുടുങ്ങി ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും വേങ്ങര എസ്ഐ സംഗീത് പൂനത്തില്‍ പറഞ്ഞു.


English summary
handicapped begger was beaten by youth in tiroor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്