ദാരിദ്രം വിഴുങ്ങി.... അമ്മയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ഈ മക്കള്‍ ചെയ്തത്... എന്നിട്ടും

  • Written By: Rakhi
Subscribe to Oneindia Malayalam

മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസിന് പണം നൽകാനില്ലാത്തതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയ ദനാ മഞ്ചി എന്ന ഭർത്താവിന്‍റേയും മകളുടേയും കരളലിയിപ്പിക്കുന്ന അനുഭവം നമ്മളെല്ലാവരും കണ്ടതാണ്. എന്നാല്‍ അമ്മയുടെ മൃതദേഹം അടക്കാൻ ചില്ലികാശില്ലാത്തതിനാല്‍ നാടൊട്ടാകെ യാചിക്കേണ്ടി വന്ന പറക്കമുറ്റാത്ത രണ്ട് ആണ്‍ മക്കളുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

തെരുവില്‍ കിടക്കുന്നവരെല്ലാം പിടിച്ചു പറിക്കാരോ.. തെരഞ്ഞെടുപ്പല്ലേ വരാനിരിക്കുന്നത് മാലാ പാര്‍വ്വതി

പതിനാലുകാരനായ വേൽമുരുകനും പതിനഞ്ചുകാരനായ മോഹൻരാജിനുമാണ് കാശില്ലാത്തിനാല്‍ ആസ്പത്രി വരാന്തയിലൂടെ കെഞ്ചി നടക്കേണ്ടി വന്നത്. മനോരമ ന്യാസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലെ കൂതംപട്ടിയിലാണ് സംഭവം നടന്നത്.

അര്‍ബുദം ബാധിച്ച് അമ്മ

അര്‍ബുദം ബാധിച്ച് അമ്മ

കൂലിപ്പണിക്കാരനായ കാളിയപ്പന്‍റേയും വിജയയുടെയും മക്കളാണ് വേൽമുരുകനും മോഹൻരാജും. ഒമ്പതുകാരിയായ സഹോദരി കൂടിയുണ്ട് ഇവർക്ക്. 2008ൽ വിധി അച്ഛനെ കവർന്നെടുത്തപ്പോൾ ഇവരുടെ താങ്ങും തണലുമായിരുന്നു അർബുദം കവർന്ന അമ്മ വിജയ.

അമ്മയും.........

അമ്മയും.........

സ്തനാർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു വിജയ. അമ്മ പിരിഞ്ഞുപോവില്ലെന്ന വിശ്വസിച്ച ഇവരെ ഞെട്ടിച്ചാണ് ആസ്പത്രി അധികൃതര്‍ അമ്മയുടെ മരണ വാര്‍ത്ത അറിയിച്ചത്.

വാര്‍ഡുകള്‍ കയറി ഇറങ്ങി

വാര്‍ഡുകള്‍ കയറി ഇറങ്ങി

എന്നാല്‍ കൈയ്യില്‍ ഒരു തുട്ട് പോലും ഇല്ലാതെ ഇവര്‍ മൃതദേഹം സംസ്കരിക്കാനായി പെറ്റമ്മയുടെ തണുത്തുറഞ്ഞ മൃതദേഹം ആശുപത്രിയിൽ കിടത്തി ഓരോ വാർഡും കയറിയിറങ്ങി യാചിക്കുകയായിരുന്നു.

സഹായിക്കണം

സഹായിക്കണം

അമ്മയെ സംസ്‌ക്കരിക്കാൻ സഹായിക്കണം, അതുമാത്രമായിരുന്നു അവരുടെ ആവശ്യം. പലരും കൈയ്യിലുള്ള ചെറിയ തുക നൽകിയെങ്കിലും അമ്മയുടെ അന്ത്യയാത്രയ്ക്ക് അതൊന്നും തികയാതെ വന്നതോടെ പകച്ചുനിന്നു ആ കുട്ടികൾ.

ഒടുവില്‍

ഒടുവില്‍

പലരോടും യാചിച്ച്, ഒടുവിൽ ഡിണ്ടിഗൽ റോട്ടറി പ്രസിഡന്റ് എസ്. ഇളങ്കോവന്‍റെ മുന്നിലുമെത്തി. അദ്ദേഹത്തിന്റെ കാരുണ്യത്തിലാണ് വൈദ്യുതി ശ്മശാനത്തിൽ അമ്മയ്ക്ക് അന്ത്യയാത്രയേകിയത്.

English summary
tamilnadu-mother-dead-body-boys-begging-for-funeral

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്