ഹാദിയയ്ക്ക് സ്വാതന്ത്ര്യം.. അച്ഛൻ അശോകനും ഷെഫിൻ ജഹാനും സന്തോഷം.. ആദ്യ പ്രതികരണം

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഹാദിയ കേസില്‍, ഇന്ന് സംഭവിച്ചത് | Oneindia Malayalam

  ദില്ലി: ഹാദിയയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ച് കൊണ്ടും മെഡിക്കല്‍ പഠനം തുടരാന്‍ അനുമതി നല്‍കിക്കൊണ്ടുമാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ഹാദിയയെ അച്ഛനൊപ്പമോ ഭര്‍ത്താവിനൊപ്പമോ പോകാനും സുപ്രീം കോടതി അനുമതി നല്‍കിയിട്ടില്ല. ഹാദിയ കേസിലെ സുപ്രീം കോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നാണ് അച്ഛന്‍ അശോകന്‍ പ്രതികരിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി റദ്ദ് ചെയ്യാത്തതിലും പഠനം തുടരാന്‍ അനുവദിച്ചതിലും സന്തോഷമുണ്ടെന്നും അശോകന്‍ പ്രതികരിച്ചു.

  മരണക്കിടക്കയിൽ വെച്ച് വെളിപ്പെടുത്തൽ.. അമൃത അവിവാഹിതയായ ജയലളിതയുടെ മകൾ? അച്ഛനാര്?

  hadiya

  ഹാദിയയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്ന സുപ്രീം കോടതി വിധി ഏറെ സന്തോഷകരമാണ് എന്നാണ് ഷെഫിന്‍ ജഹാനും പ്രതികരിച്ചത്. ഹാദിയയുടെ പഠനം പൂര്‍ത്തിയാക്കുക എന്നതും ഏറെ ആഹ്‌ളാദകരമായ കാര്യമാണെന്ന് ഷെഫിന്‍ കോടതി വിധി കേട്ട ശേഷം പ്രതികരിച്ചു. ഹാദിയയ്ക്ക് ഷെഫിനെ കാണുന്നതിനോ സംസാരിക്കുന്നതിനോ വിലക്കുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഹാദിയയെ കാണാമെന്നോ കാണരുതെന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് ഷെഫിന്റെ അഭിഭാഷകന്‍ പറയുന്നു. വിധിയുടെ പൂര്‍ണവിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ. ഹാദിയ കേസ് ജനുവരി മൂന്നാം വാരത്തില്‍ സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Hadiya's father Asokan and husband Sheffin Jahan's reaction to SC verdict in Hadiya Case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്