കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

Google Oneindia Malayalam News

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഭാര്യയുടെ പരാതിയില്‍ നോയല്‍ നോയല്‍ ടോമിന്‍ ജോസഫിനെതിരെ രാജപുരം പൊലീസ് ആണ് കേസെടുത്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് നോയല്‍ ടോമിന്‍ ജോസഫിനെതിരായ പരാതിയില്‍ പറയുന്നത്.

DSDS

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിരിക്കുകയാണ്. മുതിര്‍ന്ന നേതാവും എം പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പി എ ആയിരുന്നു നോയല്‍ ടോമിന്‍ ജോസഫ്. രണ്ട് തവണ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട നേതാവ് കൂടിയാണ് നോയല്‍ ടോമിന്‍ ജോസഫ്.

'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ

നോയല്‍ ടോമിന്‍ ജോസഫിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എനന്ാല്‍ പിന്നീട് കെ പി സി സി പ്രസിഡന്റാണ് ഈ നടപടി പിന്‍വലിച്ചത്. മുന്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആയിരുന്നു 2021 ല്‍ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നോയല്‍ ടോമിന്‍ ജോസഫിനെ പുറത്താക്കിയത്.

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി നിയമിതനായ ദിവസം തന്നെയായിരുന്നു ഈ നടപടി. നവമാധ്യമങ്ങളിലൂടെ ഡി സി സി പ്രസിഡന്റിനെ അപമാനിച്ചെന്ന കാരണം പറഞ്ഞാണ് നോയല്‍ ടോമിന്‍ ജോസഫിനെതിരെ നടപടിയെടുത്തത്.

വിമാനത്തിന് മുകളില്‍ കയറിയിരുന്ന് റായ് ലക്ഷ്മി, എന്തിനുള്ള പുറപ്പെടാണെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഡി സി സി പ്രസിഡണ്ടായിരുന്ന ഹക്കീം കുന്നില്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് തന്നെ ഉദുമയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബാലകൃഷ്ണന്‍ പെരിയ തന്റെ പേരില്‍ ഗള്‍ഫില്‍ വ്യാപകമായി പണപിരിവ് നടക്കുന്നുണ്ടെന്നും പിരിവ് താന്‍ അറിയാതെയാണെന്നും ഫേസ്ബുക്കിലൂടെ പറഞ്ഞത് വിവാദമായിരുന്നു.

'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല

ഇതിന് താഴെ നോയല്‍ ടോമിന്‍ ജോസഫ് കമന്റ് ചെയ്തത് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് എന്നാരോപിച്ച് ഹക്കീം കുന്നില്‍ കെ പി സി സിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നോയല്‍ ടോമിന്‍ ജോസഫിനെ പുറത്താക്കിയിരുന്നത്. എന്നാല്‍ പിന്നീട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്ന് പറഞ്ഞ് നടപടി റദ്ദാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഭാര്യയുടെ സ്ത്രീധന പീഡന ആരോപണം വന്നിരിക്കുന്നത്.

English summary
Harassment for demanding dowry; Case against Youth Congress State Secretary Noel Tomin Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X