രാജ്യത്തെ നടുക്കിയ ദിലീപിന്റെ ക്വട്ടേഷൻ ക്രൂരത.. കുറ്റം തെളിഞ്ഞാൽ കാത്തിരിക്കുന്ന ശിക്ഷ ഞെട്ടിക്കും!

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിക്കും ക്വട്ടേഷന്‍ സംഘത്തിനും മേല്‍ ചുമത്തിയ അതേ ഗുരുതര കുറ്റങ്ങളാണ് ദിലീപിന് മേലും ചുമത്തിയിരിക്കുന്നത്. അതായത് ഗൂഢാലോചനയും കൂട്ടബലാത്സംഗവും അടക്കമുള്ള വകുപ്പുകള്‍. അറസ്റ്റിലായതിന് ശേഷം 85 ദിവസം ദിലീപ് അഴിയെണ്ണി. നിരാശനായും താടിയും മുടിയും വളര്‍ത്തിയും ദയനീയമായിരുന്നു ജയിലിലെ ദിലീപിന്റെ ആ ദിവസങ്ങള്‍. ദിലീപിനെ ഭാവിയില്‍ കാത്തിരിക്കുന്ന ജയിലിലെ സിമന്റ് തറയാണോ അതോ സിനിമയിലെ സിംഹാസനമാണോ എന്ന് കാത്തിരുന്ന് തന്നെ കാണണം. അതേസമയം, പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ദിലീപിനെ കാത്തിരിക്കുന്നത് ചെറിയ ശിക്ഷയൊന്നുമല്ല.

ദിലീപിനെ കുരുക്കിയത് മുൻഭാര്യ തന്നെ.. മൊഴി നിർണായകം... മഞ്ജു കനിഞ്ഞാൽ ദിലീപിന് രക്ഷപ്പെടാം!

നടിയുടെ ദൃശ്യങ്ങൾ വിദേശത്ത്.. ദിലീപ് ദുബായിൽ പോകുന്നത് തെളിവുകൾ നശിപ്പിക്കാനെന്ന് ബൈജു കൊട്ടാരക്കര

കേരളം തല കുനിച്ച സംഭവം

കേരളം തല കുനിച്ച സംഭവം

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. രാജ്യത്തിന് മുന്നില്‍ കേരളം തലകുനിച്ച് നിന്ന സംഭവം. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും സമൂഹത്തിലെ പ്രമുഖര്‍. ഒരാളെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കുക എന്നത് കേട്ട് കേള്‍വി പോലുമില്ലാത്തതാണ്. നടിയുടെ കേസില്‍ അതാണ് സംഭവിച്ചതെന്ന് കുറ്റപത്രത്തില്‍ പോലീസ് അടിവരയിട്ട് പറയുന്നു.

കുറ്റപത്രത്തിൽ 12 വകുപ്പുകൾ

കുറ്റപത്രത്തിൽ 12 വകുപ്പുകൾ

പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയും ആയിട്ടുള്ള കുറ്റപത്രത്തില്‍ 12 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്.

ശക്തമായ തെളിവുകൾ

ശക്തമായ തെളിവുകൾ

ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 109, 342, 366, 354, 354ഡി, 506, 201, 21,34, 452 വകുപ്പുകളും ഐടി ആക്ടിലെ 66, 67 വകുപ്പുകളും ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നു. ദിലീപിന് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളും കുറ്റപത്രത്തിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി 33 രഹസ്യമൊഴികളും ഫോണ്‍രേഖകള്‍ അടക്കം നാന്നൂറോളം രേഖകളുമുണ്ട്.

വിചാരണയാണ് വെല്ലുവിളി

വിചാരണയാണ് വെല്ലുവിളി

ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ വിചാരണയില്‍ തെളിയിക്കുക എന്ന വെല്ലുവിളിയാണ് പ്രോസിക്യൂഷന് മുന്നിലുള്ളത്. സമൂഹത്തില്‍ സ്വാധീനമുള്ള പ്രമുഖന്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അട്ടിമറി ഭയക്കേണ്ടതുണ്ട്. ദിലീപിനെതിരെ മൊഴി നല്‍കിയ സാക്ഷികള്‍ സ്വാധീനിക്കപ്പെടാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാവുന്നതല്ല.

അട്ടിമറിക്കാനും സാധ്യത

അട്ടിമറിക്കാനും സാധ്യത

പോലീസിന് നല്‍കിയ മൊഴികളും കോടതിയില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണ വേളയില്‍ അട്ടിമറിഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ട് തന്നെ വിചാരണ അതിവേഗത്തിലാക്കാനും പ്രത്യേക കോടതിയില്‍ കേസ് വിചാരണ നടത്താനുമുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്.

60 വർഷം വരെ ശിക്ഷ?

60 വർഷം വരെ ശിക്ഷ?

പോലീസും പൊതുസമൂഹവും ഭയക്കുന്ന അട്ടിമറികളൊന്നും നടന്നില്ല എങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. കൂട്ടബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചാല്‍ ദിലീപിനെ കാത്തിരിക്കുന്നത് വര്‍ഷങ്ങളുടെ തടവ് ശിക്ഷയാണ്. 60 വര്‍ഷത്തിലധികം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്വട്ടേഷൻ നൽകാൻ കാരണം

ക്വട്ടേഷൻ നൽകാൻ കാരണം

നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടെന്ന് വിചാരണ വേളയില്‍ സ്ഥാപിക്കുക എന്നതാണ് പ്രോസിക്യൂഷന് മുന്നിലുള്ള വലിയ വെല്ലുവിളി. എങ്കില്‍ മാത്രമേ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന കണ്ടെത്തലിനെ സാധൂകരിക്കാന്‍ സാധിക്കൂ. നടി ദിലീപിന്റെ കുടുംബജീവിതം തകര്‍ത്തുവെന്ന സംശയവും തുടര്‍ന്നുള്ള പകയുമാണ് ക്രൂരമായ ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

സിനിമയിലെ സാക്ഷികൾ

സിനിമയിലെ സാക്ഷികൾ

നടി മഞ്ജു വാര്യര്‍ അടക്കം 385 സാക്ഷികളാണ് കേസിലുള്ളത്. ഇക്കൂട്ടത്തിലെ 50 പേരും സിനിമാ രംഗത്ത് നിന്നുള്ളവരാണ് എന്നാണ് അറിയുന്നത്. കാവ്യാ മാധവനും സിദ്ദിഖും അടക്കമുള്ളവര്‍ പോലീസിന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ തെളിയിക്കുന്നതില്‍ സിനിമാ രംഗത്തുള്ളവരുടെ സാക്ഷി മൊഴി നിര്‍ണായകമാണ്.

പ്രതികാര നടപടികൾ

പ്രതികാര നടപടികൾ

കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടതിലുള്ള പ്രതികാരമായി ദിലീപ് നടിയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താനടക്കം ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നടിക്ക് അവസരം നല്‍കിയവരോട് പോലും ദിലീപ് നീരസം പ്രകടിപ്പിച്ചുവത്രേ. നടി വിവാഹം കഴിച്ച് സിനിമാരംഗം വിട്ട് പോകുന്നതിന് മുന്‍പ് ക്വട്ടേഷന്‍ നടപ്പിലാക്കാനാണ് ദിലീപ് ആവശ്യപ്പെട്ടത് എന്നും കുറ്റപത്രത്തില്‍ പറയുന്നു.

2013ലെ ക്വട്ടേഷൻ

2013ലെ ക്വട്ടേഷൻ

2013ല്‍ തുടങ്ങിയ ഗൂഢാലോചന ഫലം കണ്ടത് 2017ല്‍ ആയിരുന്നു. നേരത്തെ പള്‍സര്‍ സുനി നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. ഒന്നരക്കോടി രൂപയ്ക്കാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ഇതില്‍ ഒന്നരലക്ഷത്തോളം പലപ്പോഴായി പള്‍സര്‍ സുനിക്ക് നല്‍കിയെന്നും പറയപ്പെടുന്നു.

ഒന്നര ലക്ഷത്തോളം നൽകി

ഒന്നര ലക്ഷത്തോളം നൽകി

നവംബര്‍ ഒന്നിന് പതിനായിരം രൂപയും പിറ്റേന്ന് ഒരു ലക്ഷം രൂപയും നല്‍കി. ഈ പണം സുനിയുടെ അമ്മയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. നടിയുടെ മുഖമടക്കം കൃത്യമായി പതിഞ്ഞ ദൃശ്യങ്ങള്‍ വേണം എന്നായിരുന്നുവത്രേ ദിലീപ് ആവശ്യപ്പെട്ടത്. വിവാഹ നിശ്ചയ മോതിരം വീഡിയോയില്‍ കാണണമെന്നും പ്രത്യേകം നിര്‍ദേശിച്ചുവത്രേ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
if all allegations proved, Hard punishment is awaitng Dileep in Actress case,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്