Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കേന്ദ്രമന്ത്രി വികസന പദ്ധതിയെ മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലെ?; ഹരീഷ് പേരടി ചോദിക്കുന്നു

കോഴിക്കോട്: കെ റെയില്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്ത് വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കേന്ദ്രസര്‍ക്കാറും സുപ്രിംകോടതിയും ഒരു തടസ്സവും ഇതുവരെ പറയാത്ത ഒരു പദ്ധതിയെ മഹാരാഷ്ട്രയിലെ രാജ്യസഭ മെമ്പറായ കേന്ദ്രമന്ത്രിക്ക് എങ്ങിനെയാണ് ഇങ്ങിനെ പച്ചക്ക് എതിര്‍ക്കാന്‍ പറ്റുന്നതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു. സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീട് വീടാന്തരം കയറിയിറങ്ങി മുടക്കാന്‍ നടക്കുന്നത് തെറ്റല്ലേയെന്ന് ഹരീഷ് പേരടി ചോദിക്കുന്നു.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടിയെ വിമര്‍ശിച്ച് നേരത്തെ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, സുരേന്ദ്രന്‍ പറയുന്ന രാഷ്ട്രിയം എനിക്ക് മനസ്സിലാവും..കാരണം അയാള്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടാണ്..അയാള്‍ക്ക് അയാളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയം പറയാം..(അഭിപ്രായ വിത്യാസങ്ങള്‍ എനിക്കും പറയാം)

k rail

പക്ഷെ വി.മുരളിധരന്‍ കേന്ദ്രമന്ത്രിയാണ് ...സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങിനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലെ?..കേന്ദ്രസര്‍ക്കാറും സുപ്രിംകോടതിയും ഒരു തടസ്സവും ഇതുവരെ പറയാത്ത ഒരു പദ്ധതിയെ മഹാരാഷ്ട്രയിലെ രാജ്യസഭ മെമ്പറായ കേന്ദ്രമന്ത്രിക്ക് എങ്ങിനെയാണ് ഇങ്ങിനെ പച്ചക്ക് എതിര്‍ക്കാന്‍ പറ്റുന്നത്...അതും സ്വന്തം നാട്ടിലെ വികസനത്തെ ...(കേരളം ഇന്‍ഡ്യയിലാണല്ലോ)ഇനി കോടതി ജീവനക്കാരെ പോലെ കേന്ദ്രമന്ത്രിമാരും നിയമങ്ങള്‍ക്ക് മുകളിലാണോ...നമ്മള്‍ സാധരണക്കാര്‍ക്ക് എന്തറിയാം ല്ലേ?- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, രൂക്ഷമായ ഭാഷയിലാണ് മന്ത്രി വി ശിവന്‍കുട്ടി വി മുരളീധരന്റെ നടപടിയില്‍ പ്രതികരിച്ചത്. വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് കേന്ദ്ര മന്ത്രി വി.മുരളീധരനെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര മന്ത്രിയായ വി മുരളീധരന്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ നല്‍കേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പൈലറ്റും വാഹനവും ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ തന്നെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ വി മുരളീധരന്‍ ശ്രമിക്കരുത്. കേന്ദ്ര മന്ത്രി ആയതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തില്‍ മുരളീധരന്‍ നടപ്പിലാക്കിയിട്ടില്ല.

ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്ന രീതിയിലേക്ക് മുരളീധരന്റെ അല്‍പ്പത്തരം മാറുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയില്‍ ചാടിക്കാനാണ് വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നത്. നാടിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കുന്നവരെ ജനം തിരിച്ചറിയും. ഇന്ന് കണ്ടത് അതിന്റെ തുടക്കമാണ്.

വരും നാളുകളില്‍ വീടുകള്‍ കയറിയിറങ്ങി നുണ പ്രചരിപ്പിക്കാനാണ് മുരളീധരന്റെ ശ്രമമെങ്കില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വന്നാല്‍ അത്ഭുതമില്ല. കേരളത്തിന്റെ മഹാവികസന പദ്ധതിക്ക് മലയാളിയായ കേന്ദ്ര മന്ത്രി തുരങ്കം വെക്കുന്നത് അപമാനകരമെന്നും മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വി മുരളീധരന്‍ പ്രതികരിച്ചത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന വന്‍ നഷ്ടപരിഹാരത്തുക അവിശ്വസനീയമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മൂലമ്പള്ളിയില്‍ നിന്ന് ഇടതു സര്‍ക്കാര്‍ ഇറക്കിവിട്ട മുന്നൂറിലധികം കുടുംബങ്ങള്‍ ഇന്നും പെരുവഴിയിലാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി നടപ്പാക്കാന്‍ ജനങ്ങളെ പിണറായി സര്‍ക്കാര്‍ ഉപദ്രവിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സാമൂഹ്യ ആഘാത പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ല. അടയാളക്കല്ലിട്ട ഭൂമി ക്രയവിക്രയം നടത്താന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നു. പരസ്പര വിരുദ്ധ പ്രസ്താവനകളിലൂടെ കേരളത്തിലെ മന്ത്രിമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. മന്ത്രിമാര്‍ക്ക് പോലും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+