കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാര്യസ്ഥനായി ഓഫീസിൽ ഇരുന്നാൽ മതി, ഈ നിൽപ്പ് പരമ ബോറാണ്'; ദേവസ്വം മന്ത്രിയെ വിമർശിച്ച് ഹരീഷ് പേരടി

Google Oneindia Malayalam News

കൊച്ചി: ശബരിമല ക്ഷേത്ര നടയില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ തൊഴാതെ നില്‍ക്കുന്ന ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശബരിമല മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു മന്ത്രി. ഒപ്പമുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡണ് അഡ്വക്കേറ്റ് കെ അനന്തഗോപന്‍, കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ അടക്കമുളളവര്‍ തൊഴുത് നില്‍ക്കുമ്പോള്‍ മന്ത്രി തൊഴാതെ നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്നെ ഫേസ്ബുക്ക് പേജില്‍ പങ്കിട്ടിരുന്നു.

'ദിലീപിനെ വലവീശി പിടിച്ച് കാവ്യയുടെ ജീവിതം തകർക്കുമെന്ന്';യു ട്യൂബ് ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് ഗായത്രി'ദിലീപിനെ വലവീശി പിടിച്ച് കാവ്യയുടെ ജീവിതം തകർക്കുമെന്ന്';യു ട്യൂബ് ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് ഗായത്രി

പിന്നാലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതാക്കള്‍ അടക്കം മന്ത്രി കെ രാധാകൃഷ്ണന് എതിരെ രംഗത്ത് വരികയുണ്ടായി. ശബരിമലയിലെ ആചാരങ്ങളെ മന്ത്രി അപമാനിച്ചു എന്നാണ് ആരോപണം ഉയർന്നത്. ഇപ്പോള്‍ നടന്‍ ഹരീഷ് പേരടിയും മന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് ഓഫീസിൽ ഇരുന്നാൽ മതിയായിരുന്നുവെന്നും അതിന് പകരം മന്ത്രി കൈകൾ താഴത്തി കുട്ടികെട്ടി നിൽക്കുന്നത് പരമബോറാണ് എന്നും ഹരീഷ് പേരടി പ്രതികരിച്ചു.

77

ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ: '' ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല.. ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസിൽ ഇരുന്നാൽ മതി... ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണ്.. കൈകൾ താഴത്തി കുട്ടികെട്ടി അച്ചടക്കത്തോടെ നിൽക്കുന്നതും കൈകൾ കൂപ്പി അച്ചടക്കത്തോടെ നിൽക്കുന്നതും ഒരു പോലെയാണ് ...

രക്തസാഷി മണ്ഡപത്തിന്റെ മുന്നിൽ അച്ചടക്കത്തോടെ കൈകൾ മുഷ്ടി ചുരട്ടി ആകാശത്തേക്ക് ഉയർത്തി പൂക്കൾ അർപ്പിക്കുന്നതു പോലെ ... താത്പര്യമുള്ള സ്ഥല്ത്ത് പോവാൻ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോവാതിരിക്കാനും നിങ്ങൾ ഏത് സ്ഥാനത്തിരുന്നാലും ഭരണഘടന അവകാശം നൽകുന്നുണ്ട്... രാധാകൃഷണൻ എന്ന ദളിത് സഹോദരൻ, സഖാവ് ദേവസ്വം മന്ത്രിയായതിൽ ഏറ്റവും അഭിമാനിക്കുന്ന രാഷ്ട്രിയമാണ് എന്റെത്... പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതി വിപ്ലവ പ്രസംഗത്തിനോട് ദുഖവും നിരാശയും മാത്രം...

ശബരിമലയിൽ നിന്നുളള ചിത്രം വൈറലായ ശേഷമുണ്ടായ വിവാദത്തിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണൻ മറുപടിയുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ''സാധാരണ ഞാനെന്‍റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും നിങ്ങളാരെങ്കിലും നിങ്ങടെ അമ്മയെ തൊഴാറുണ്ടോ?? എന്നു വെച്ച് അമ്മയോട് ബഹുമാനമില്ലാതാകോ? ഞാന്‍ ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്. ഞാനീ വെള്ളമൊന്നും കുടിക്കാറില്ല. ഞാനെന്‍റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്. ഞാനൊരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്. അതിപ്പോ വിശ്വാസത്തിന്‍റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തയ്യാറാവില്ല. അതാണ് അതിന്‍റെ വിഷയം''.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

എനിക്കെന്‍റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും എന്നത് തെളിവ് സഹിതമുണ്ട്. കക്കുമ്പോ പേടിച്ചാ മതി. കക്കുന്നവര് മാത്രം പേടിച്ചാ മതി. ദൈവങ്ങളുടെ പേരു പറഞ്ഞ് കക്കുന്നവര് പേടിക്കും. ഞാന്‍... ഒരു പൈസയും എനിക്കു വേണ്ട, ഒരു ചായ പോലും വേണ്ട. അതുകൊണ്ട് എനിക്കു പേടിക്കേണ്ട കാര്യമില്ല. ദൈവകോപം പേടിക്കുന്നവര് കക്കുന്നവര് പേടിച്ചാ മതി. ഞാന്‍ കക്കുന്നില്ല, അതുകൊണ്ട് ഒരു ദൈവത്തിനെയും എനിക്ക് പേടിയില്ല!''

English summary
Hareesh Peradi slams Devaswam Minister K Radhakrishnan for not filding hands in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X