കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കേസ് പ്രതിക്ക് ഒളിത്താവളം; രേഷ്മയ്ക്ക് എതിരെ രൂക്ഷമായ സൈബ‍ര്‍ ആക്രമണം

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ പ്രതികരിച്ച് പുന്നോൽ ശിവദാസൻ വധക്കേസ് പ്രതിക്ക് സംരക്ഷണം നൽകിയ അധ്യാപിക രേഷ്മ. തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് രേഷ്മ വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ ഉടനീളം തനിക്കെതിരെ രൂക്ഷമായ തരത്തിലുള്ള അപവാദ പ്രചാരണങ്ങൾ ആണ് നടക്കുന്നത്. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും രേഷ്മയുടെ അഭിഭാഷകൻ വ്യക്തമാക്കി.

അധ്യാപികയായ രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന ഈ കേസിൽ റിമാൻഡ് പാടില്ല. അറസ്റ്റ് ചെയ്തതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

1

പുന്നോൽ ശിവദാസൻ വധക്കേസിലെ പ്രതിയും ആർ എസ് എസ് പ്രവർത്തകനുമായ നിജില്‍ ദാസ് ഒളിവിൽ കഴിഞ്ഞത് അധ്യാപികയായ രേഷ്മയുടെ വീട്ടിൽ ആയിരുന്നു. എന്നാൽ, ഇയാൾ ഒളിവിൽ കഴിഞ്ഞത് പിണറായിയിലെ വീട് രേഷ്മയുടെ പേരുള്ളത് അല്ല. രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ പേരിലുള്ളത് ആണെന്നും അഭിഭാഷകൻ പറയുന്നു.

'രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാർ, സിപിഎം കുടുംബമെന്നത് വസ്തുതാവിരുദ്ധം'; എംവി ജയരാജന്‍'രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാർ, സിപിഎം കുടുംബമെന്നത് വസ്തുതാവിരുദ്ധം'; എംവി ജയരാജന്‍

2

അതേസമയം, കൊലക്കേസ് പ്രതി ആണെന്ന് അറിഞ്ഞ് തന്നെ ആയിരുന്നു രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കിയത്. രേഷ്മയുടെ ഭ‍ർത്താവ് പ്രശാന്ത് ഗൾഫിൽ ജോലി ചെയ്യുകയാണ്. പുതുതായി പണിത വീട് രേഷ്മ വാടകയ്ക്ക് നൽകി വരാറുണ്ട്. മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് സി പി എം ശക്തി കേന്ദ്രത്തിലാണ് ആർ എസ് എസുകാരൻ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇത് വലിയ വിവാദത്തിലേക്ക് വഴി വെയ്ച്ചിരുന്നു. ഇതിന് പിന്നാലെ വീടിന് നേരെ ബോംബേറും ഉണ്ടായി.

3

അതേസമയം, ആർ എസ് എസ് പ്രവർത്തകനെ ഒളിപ്പിച്ചു എന്ന കാരണത്താൽ അറസ്റ്റിലായ രേഷ്മയ്ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയെ ഒളിവിൽ താമസിച്ചതിന്റെ പേരിൽ വീട്ടുടമസ്ഥ ആയ രേഷ്മയെ പോലീസ് 2 ദിവസം മുൻപ് ആണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ആയിരുന്നു ജാമ്യം. പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് രേഷ്മ. ഇതിന് തൊട്ട് പിന്നിലെ ദിവസം ആയിരുന്നു പ്രതിയായ നിജിൽ ദാസ് തങ്ങിയ വീടിന് നേരെ ബോംബേറ് ഉണ്ടായത്.

ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ

4

പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെ ആണ് ബോംബാക്രമണം ഉണ്ടായത്. പ്രതിയായ നിഖിൽ ദാസിനെ ഇവിടെയാണ് ഒളിവിൽ താമസിപ്പിച്ചിരുന്നത്. എന്നാൽ, ബോംബേറിൽ വീടിന് കേടുപാടുകൾ പറ്റിയിരുന്നു. അതേസമയം, കൊലപാതകത്തിലെ പ്രതിയായ ആർ എസ് എസ് നേതാവ് നിജില്‍ ദാസിന് താമസിക്കാൻ സൗകര്യം ഏർപ്പെടുത്തിയ രേഷ്മയ്ക്കും ഭർത്താവ് പ്രശാന്തിനും എതിരെ കാരായി രാജൻ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

5

കൊലപാതകം ചെയ്ത പ്രതികളെ സംരക്ഷിക്കാൻ തയ്യാറായ തീരുമാനം സ്ത്രീ കൊലയാളികൾക്ക് സമമാണെന്ന് അദ്ദേഹം പറഞ്ഞു. രേഷ്മയുടെ കുടുംബത്തെ പറ്റി നാട്ടിൽ അറിയപ്പെടുന്നത് പാതി കോൺഗ്രസ്സും പാതി സംഘിയും എന്നാണ്. ഭർത്താവ് നാട്ടിലെത്തിയാൽ മൂത്ത സംഖ്യയും നാമജപ ജാഥക്കാരനും ആണെന്ന് കാരായി രാജൻ വ്യക്തമാക്കി.പ്രതികളെ സംരക്ഷിച്ച രേഷ്മക്കെതിരെ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കാരായി പ്രതികരിച്ച് രംഗത്തെത്തിയത്.

6

ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു തലശ്ശേരി സ്വദേശി പുന്നോൽ ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കിൽ എത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീടിന് മുന്നിലാണ് കൊലപാതകം നടന്നത്. ഇരുപതോളം തവണയാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ വെട്ടേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

English summary
haridas murder case: reshma reacted to social media cyber attack over hide nijil das issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X