ഹാരിസ് മരണത്തിന് കീഴടങ്ങിയത് പിഞ്ചോമനയെ ഒന്ന് കാണാന്‍ പോലുമാകാതെ

  • Posted By:
Subscribe to Oneindia Malayalam

അണങ്കൂര്‍: ബഹ്‌റൈനില്‍ ജോലിക്കിടെ തളര്‍ന്ന് വീണ് ആറു മാസത്തോളമായി ചികിത്സയിലായിരുന്ന തുരുത്തി സ്വദേശി ഹാരിസ്(34) മരണത്തിന് കീഴടങ്ങിയത് ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഷഹല്‍ അബ്ദുല്ലയുടെ മുഖം ഒന്നു കാണാന്‍ പോലുമാവാതെ. മധുവിധു നുകര്‍ന്ന് കൊതി തീരും മുമ്പെയാണ് ഹാരിസ് ബഹ്‌റൈനിലേക്ക് തിരിച്ചത്.

കാത്തിരിപ്പിന് വിരാമം, മമ്പുറം മഖാമിലേക്ക് 21കോടി ചെലവില്‍ നിര്‍മിച്ച പുതിയ പാലം ഉദ്ഘാടനം ചെയ്തു

ബഹ്‌റൈനിലെ കുടിവെള്ള വിതരണ കമ്പനിയിലെ തൊഴിലാളിയായിരുന്നു. ആറു മാസം മുമ്പ് റോഡരികില്‍ കഠിന ചൂടുള്ള സമയത്ത് മണിക്കൂറുകളോളം ബോധരഹിതനായി കിടന്ന ഹാരിസിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ജീവന്‍ തിരിച്ചു കിട്ടിയേനെ എന്നാണ് ഹാരിസുമായി ബന്ധമുള്ളവര്‍ പറയുന്നത്.

death

വെള്ളം എത്തിച്ചു കൊടുക്കുന്ന ജോലിക്കിടെ ചൂടേറ്റാണ് തളര്‍ന്ന് വീണത്. മാസങ്ങളായി ബഹ്‌റൈനിലെ സല്‍മാനിയ ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഹാരിസ് ജീവിതത്തിലേക്ക് തിരികെ വരാനായി നാട്ടുകാരും ബന്ധുക്കളുമൊക്കെ ഇക്കാലമത്രയും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് അവരെയൊക്കെ ദുഃഖത്തിലാഴ്ത്തി ഹാരിസ് മരണപ്പെട്ടതായുള്ള വാര്‍ത്തയെത്തുന്നത്. കല്ല്യാണം കഴിഞ്ഞ് രണ്ടു വര്‍ഷമായെങ്കിലും നാലു മാസം മാത്രമെ ഭാര്യ റംസീലക്കൊപ്പം ഹാരിസിന് കുടുംബജീവിതം നയിക്കാനായുള്ളു. അവധി കഴിഞ്ഞതോടെ ബഹ്‌റൈനിലേക്ക് മടങ്ങുകയായിരുന്നു. തുരുത്തിയിലെ അബ്ദുല്‍ ഖാദര്‍-സാറ ദമ്പതികളുടെ മകനാണ്. ഷഫീഖ്, ഷിഹാബ്, ഷാഹിദ്, സാബിത്ത്, അഫീസ എന്നിവര്‍ സഹോദരങ്ങളാണ്. ഹാരിസിന്റെ പൊടുന്നനെയുള്ള വിയോഗം തുരുത്തി പ്രദേശത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Haris died without seeing his baby

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്