കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനും ഏതിനും ഹര്‍ത്താല്‍ പ്രഖ്യാപനം ഇനി നടക്കില്ല, ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: എന്തിനും ഏതിനും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാരമ്പര്യം ഇനി മറന്നേക്ക്. സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഹര്‍ത്താലുകള്‍ നിരോധിക്കുന്നതിന് ബില്ലിലൂടെ സര്‍ക്കാരിന് അധികാരം ലഭിക്കും. കമ്പനി തൊഴിലാളികളുടെ സമരങ്ങളും ട്രേഡ് യൂണിയന്‍ സമരങ്ങളും ഹര്‍ത്താലുകളുടെ കൂട്ടത്തില്‍ പരിഗണിക്കില്ല.

ഹര്‍ത്താല്‍ നിയന്ത്രണ ബില്ലില്‍ അനുശ്വാസിക്കുന്ന നിയമങ്ങള്‍ക്കപ്പുറം ഒരു സംഘടനയ്ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനുള്ള അധികാരമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധപ്പൂര്‍വ്വം അടപ്പിക്കുന്നതും അനാവശ്യമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും ബില്‍ പ്രകാരം ക്രിമിനല്‍ കുറ്റമായി കണക്കാക്കും. ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന സംഘടനകള്‍ ഒരു നിശ്ചിത തുക തുടക്കത്തില്‍ തന്നെ കെട്ടി വെയ്ക്കണം. ആര്‍ക്കെങ്കിലും സ്വത്തിനോ ജീവനോ അപകടം സംഭവിച്ചാല്‍ കെട്ടിവെച്ച തുക നഷ്ടപരിഹാരമായി കണക്കാക്കും

ഹര്‍ത്താല്‍ ഓര്‍മ്മയാകുമോ?

ഹര്‍ത്താല്‍ ഓര്‍മ്മയാകുമോ?

ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിലെ നിയമങ്ങള്‍ കേട്ടാല്‍ ഹര്‍ത്താല്‍ ഇനി വെറും ഓര്‍മ്മ മാത്രമാകുമോ എന്ന് തോന്നി പോകും.

എന്തിനും ഏതിനും ഹര്‍ത്താല്‍

എന്തിനും ഏതിനും ഹര്‍ത്താല്‍

അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള അഹിംസാപരമായ വഴിയായിരുന്നു ഹര്‍ത്താലുകള്‍. എന്നാല്‍ മറ്റുള്ളവരുടെ എല്ലാ അവകാശത്തെയും നിഷേധിച്ച് കൊണ്ട് സംഘടനാ താത്പര്യങ്ങള്‍ക്ക് മാത്രമായി ഹര്‍ത്താലുകള്‍ മാറി കഴിഞ്ഞു.

ബില്‍ നിയമസഭയില്‍

ബില്‍ നിയമസഭയില്‍

ഏറെ നാളായി സര്‍ക്കാര്‍ പരിഗണനയിലുള്ള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

ബില്ലിലെ നിയമങ്ങള്‍

ബില്ലിലെ നിയമങ്ങള്‍

ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഹര്‍ത്താലുകള്‍ നിരോധിക്കുന്നതിനും ബില്ലിലൂടെ സര്‍ക്കാരിന് അധികാരം ലഭിക്കും. ഹര്‍ത്താല്‍ നിയന്ത്രണ ബില്ലില്‍ അനുശ്വാസിക്കുന്ന നിയമങ്ങള്‍ക്കപ്പുറം ഒരു സംഘടനയ്ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനുള്ള അധികാരമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധപ്പൂര്‍വ്വം അടപ്പിക്കുന്നതും അനാവശ്യമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും ബില്‍ പ്രകാരം ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

ഹര്‍ത്താലിന് മുന്‍പ് തുക കെട്ടിവെയ്ക്കണം

ഹര്‍ത്താലിന് മുന്‍പ് തുക കെട്ടിവെയ്ക്കണം

ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന സംഘടനകള്‍ ഒരു നിശ്ചിത തുക തുടക്കത്തില്‍ തന്നെ കെട്ടി വെയ്ക്കണം. ആര്‍ക്കെങ്കിലും സ്വത്തിനോ ജീവനോ അപകടം സംഭവിച്ചാല്‍ കെട്ടിവെച്ച തുക നഷ്ടപരിഹാരമായി കണക്കാക്കും.

വിനോദ സഞ്ചാരത്തെ ബില്ലില്‍ നിന്നും ഒഴിവാക്കണം

വിനോദ സഞ്ചാരത്തെ ബില്ലില്‍ നിന്നും ഒഴിവാക്കണം

ഹര്‍ത്താലുകള്‍ വിദേശ വിനോദ സഞ്ചാരികളെ സാരമായി ബാധിക്കുന്നതിനാല്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി കേരള ട്രാവല്‍ സെസൈറ്റി മുന്നോട്ട് വന്നിട്ടുണ്ട്.

നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് തടവും പിഴയും

നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് തടവും പിഴയും

നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് 10,000 പിഴയും 6 മാസം തടവും അനുഭവിക്കാം

English summary
Hartal Bill to be introduced Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X