കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ സംഘര്‍ഷം; താനൂരില്‍ നിരോധനാജ്ഞ, പിടിയിലായവരില്‍ എസ്ഡിപിഐ - ലീഗ് പ്രവര്‍ത്തകര്‍

ഹര്‍ത്താലിന് ലീഗ് പിന്തുണയില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്.

  • By Ashif
Google Oneindia Malayalam News

മലപ്പുറം/കണ്ണൂര്‍: സോഷ്യല്‍ മീഡിയിയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ മലബാറില്‍ പലയിടത്തും സംഘര്‍ഷം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ഏറെയും എസ്ഡിപിഐ- മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചുവെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഘര്‍ഷം രൂക്ഷമായ മലപ്പുറം ജില്ലയിലെ താനൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഹര്‍ത്താല്‍ നടത്താന്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു സംഘടനയും പാര്‍ട്ടിയും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ, ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപക അക്രമമാണ് മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലുണ്ടായത്...

ഷൂട്ടിങ് സൈറ്റുകളില്‍ അമ്മ എന്ന് വിളിക്കും; രാത്രി സെക്‌സിന് ആവശ്യപ്പെടും, നടിയുടെ വെളിപ്പെടുത്തല്‍ഷൂട്ടിങ് സൈറ്റുകളില്‍ അമ്മ എന്ന് വിളിക്കും; രാത്രി സെക്‌സിന് ആവശ്യപ്പെടും, നടിയുടെ വെളിപ്പെടുത്തല്‍

നൂറോളം പേര്‍ കസ്റ്റഡിയില്‍

നൂറോളം പേര്‍ കസ്റ്റഡിയില്‍

നൂറോളം പേരെ സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിക്കപ്പെട്ടു. പോലീസിന് നേരെയും ആക്രമണമുണ്ടായി. പിടിയിലായവരില്‍ ഏറെയും എസ്ഡിപിഐ-മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇരുപാര്‍ട്ടികളും ഇക്കാര്യം നിഷേധിച്ചു.

മലബാറിലെ ജില്ലകളില്‍

മലബാറിലെ ജില്ലകളില്‍

മലബാറിലെ ജില്ലകളിലാണ് ഹര്‍ത്താല്‍ കാര്യമായി ബാധിച്ചത്. പലയിടത്തും വ്യാപക അക്രമങ്ങലുണ്ടായി. ആറ് കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിക്കപ്പെട്ടു. താനൂരില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു.

താനൂരില്‍ നിരോധനാജ്ഞ

താനൂരില്‍ നിരോധനാജ്ഞ

താനൂര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. തിങ്കളാഴ്ച മുതല്‍ ഏഴ്ദിവസം നിരോധനാജ്ഞ തുടരുമെന്ന് പോലീസ് അറിയിച്ചു.

ഇരുപതോളം പോലീസുകാര്‍ക്ക് പരിക്ക്

ഇരുപതോളം പോലീസുകാര്‍ക്ക് പരിക്ക്

മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറിലും മറ്റും ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. ആറ് കെഎസ്ആര്‍ടിസി ബസുകളാണ് മലബാറില്‍ ആക്രമിക്കപ്പെട്ടത്. താനൂരില്‍ മാത്രം രണ്ട് കെഎസ്ആര്‍ടിസിക്ക് നേരെ ആക്രമണമുണ്ടായി.

കണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ സംഭവിച്ചത്

കണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ സംഭവിച്ചത്

കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. മലപ്പുറത്ത് പലയിടത്തും ദേശീയ പാത ജനങ്ങള്‍ ഉപരോധിച്ചു. വ്യാപാരികള്‍ മിക്കയിടങ്ങളിലും ഹര്‍ത്താലുമായി സഹകരിച്ച് കടകള്‍ തുറന്നില്ല. എന്നാല്‍ കടകള്‍ തുറന്ന ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെത്തി അടപ്പിച്ചു.

ആരുടെയും പിന്തുണയില്ലാത്ത ഹര്‍ത്താല്‍

ആരുടെയും പിന്തുണയില്ലാത്ത ഹര്‍ത്താല്‍

കശ്മീരിലെ കത്വ ജില്ലയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവമാണ് കേരളത്തില്‍ ഹര്‍ത്താലിലേക്ക് നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ തിങ്കളാഴ്ച ഹര്‍ത്താലാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയും സംഘടനയും ഇക്കാര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.

മുസ്ലിം ലീഗ് പിന്തുണയ്ക്കില്ല

മുസ്ലിം ലീഗ് പിന്തുണയ്ക്കില്ല

തിങ്കളാഴ്ച പലയിടത്തും സംഘര്‍ഷവും പ്രതിഷേധവും റോഡ് ഗതാഗതം തടയലുമുണ്ടായതോടെ ഇതിനെതിരെ മുസ്ലിം ലീഗ് രംഗത്തുവന്നിരുന്നു. ഹര്‍ത്താലിന് ലീഗ് പിന്തുണയില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്.

നിയമസഹായം നല്‍കുമെന്ന് ലീഗ്

നിയമസഹായം നല്‍കുമെന്ന് ലീഗ്

കശ്മീരിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നിയമ സഹായം നല്‍കാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പ്രധാനമായും ഹര്‍ത്താലിനിടെ പ്രതിഷേധമുയര്‍ന്നത്. താനൂരില്‍ രാവിലെ ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ക്രമസമാധാനം പുനസ്ഥാപിച്ചത്.

എസ്ഡിപിഐയുടെ പ്രതികരണം

എസ്ഡിപിഐയുടെ പ്രതികരണം

അതേസമയം, ആക്രമണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റഡിയിലെടുത്തവര്‍ക്കെല്ലാം എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന ആരോപണം കളവാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എകെ മജീദ് മാസ്റ്റര്‍ വണ്‍ ഇന്ത്യയോട് പ്രതികരിച്ചു. പാര്‍ട്ടി ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടില്ല. പൂക്കോട്ടൂരില്‍ ചില പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. താനൂരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി വിവരം ലഭിച്ചു. ഇത് സംബന്ധിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നടത്തിയ ഹര്‍ത്താല്‍

നേരത്തെ നടത്തിയ ഹര്‍ത്താല്‍

പൊതുമുതല്‍ നശിപ്പിക്കുന്നതിനോട് എസ്ഡിപിഐക്ക് യോജിപ്പില്ല. നേരത്തെ ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ മലപ്പുറം ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ സമാധാന പരമായിരുന്നു. അക്രമങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയല്ല എസ്ഡിപിഐ. പോലീസ് എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും മജീദ് മാസ്റ്റര്‍ പറഞ്ഞു.

പോലീസ് വീഴ്ച

പോലീസ് വീഴ്ച

അതേസമയം, താനൂരിലെ സാഹചര്യം ഇത്രയും രൂക്ഷമാകാന്‍ കാരണം പോലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മേഖലയില്‍ കത്വ സംഭവത്തില്‍ ചില ക്ലബ്ബുകള്‍ പ്രതിഷേധ പ്രകടനം നടത്തുകയും നേരിയ സംഘര്‍ഷാവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. ഹര്‍ത്താല്‍ സംബന്ധിച്ച് വ്യാപക പ്രചാരണം നടന്നിട്ടും പോലീസ് മതിയായ സുരക്ഷ പ്രദേശത്ത് ഒരുക്കിയിട്ടില്ല.

ഗ്രനേഡ്, പടക്കം ഏറുകള്‍

ഗ്രനേഡ്, പടക്കം ഏറുകള്‍

കെഎസ്ആര്‍ടിസി ബസിന് നേരെ താനൂരില്‍ ആക്രമണമുണ്ടായത് ജനക്കൂട്ടത്തിന്് നേരെ ബസ് എടുത്ത സാഹചര്യത്തിലാണെന്നും പ്രചാരണമുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിക്കുന്നു. താനൂരില്‍ നിരവധി കടകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. ഈ വേളയില്‍ ജനക്കൂട്ടം പോലീസിന് നേരെ പടക്കമെറിഞ്ഞു. സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്ക നിലനില്‍ക്കവെയാണ് താനൂരിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കക്കെതിരെ തുറന്നടിച്ച് സൗദി അറേബ്യ; നിങ്ങള്‍ പിന്മാറണം!! 20 കോടി ഡോളര്‍ സഹായ വാഗ്ദാനവുംഅമേരിക്കക്കെതിരെ തുറന്നടിച്ച് സൗദി അറേബ്യ; നിങ്ങള്‍ പിന്മാറണം!! 20 കോടി ഡോളര്‍ സഹായ വാഗ്ദാനവും

English summary
Harthal Clash in Malappuram: Police Declared 144 in Tanur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X