ഹര്‍ത്താല്‍ ആരംഭിച്ചു...ചിലയിടങ്ങില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുന്നു!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്തുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ അനുകൂലികള്‍ ചില സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.

'ബാലന്‍ ചേട്ടന്റെ' ബൈക്ക് അപകടത്തില്‍ പെട്ടു!! അപകടം നടന്നത് കൊച്ചിയില്‍ വച്ച്...

1

ബുധനാഴ്ച വൈകീട്ട് ദില്ലിയിലെ എകെജി ഭവനില്‍ വച്ചു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിയ പ്രകടനത്തില്‍ ബിജെപി ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ ജില്ലാ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിക്കുകയും ചെയ്തിരുന്നു.

2

ബിജെപിയുടെ ചെറുവണ്ണൂര്‍ ഓഫീസ് തല്ലിത്തകരത്തതില്‍ പ്രതിഷേധിച്ചു ബേപ്പൂര്‍ നിയോജക മണ്ഡലത്തിലും ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്. ഗതാഗത്തെ ഹര്‍ത്താല്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ബേപ്പൂരിനെ കൂടാതെ ചേര്‍ത്തല നഗരസഭയിലും ബിജെപിയുടെ ഹര്‍ത്താലാണ്. ബിഎംഎസ് ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണിത്. സിപിഎം ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Bjp harthal started in trivandrum and some other places.
Please Wait while comments are loading...