കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസംഗം; ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • By Anwar Sadath
Google Oneindia Malayalam News

കൊല്ലം: എന്‍എസ്എസ് യോഗത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. ഡിജിപിയാണ് കൊല്ലം റൂറല്‍ എസ്പിക്ക് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പിള്ളയ്‌ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡി.ജി.പിയുടെ അഭിപ്രായം തേടിയിരുന്നു.

പത്തനാപുരം കുമുകുംചേരിയിലെ എന്‍.എസ്.എസ് കരയോഗത്തിലായിരുന്നു പിള്ള ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും താമസിക്കുന്നിടത്തെല്ലാം പള്ളി പണിയുന്നുവെന്നും ബാങ്ക് വിളി നായ കുരയ്ക്കുന്നത് പോലെയാണെന്നും ബാലകൃഷ്ണ പിള്ള പ്രസംഗിച്ചിരുന്നു.

balakrishna-pillai-5

പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്ന് പിള്ളക്കെതിരെ വിവിധ മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, പ്രസംഗത്തില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച പിള്ള പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മകന്‍ ഗണേഷ് കുമാറും അച്ഛന് വേണ്ടി വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഇതിനുശേഷമാണ് പിള്ളയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് നിയമോപദേശം തേടിയത്. കൊല്ലം റൂറല്‍ എസ്.പി.ക്ക് പുനലൂര്‍ ഡിവൈ.എസ്.പി എ.ഷാനവാസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശിക്കുകയും ചെയ്തു.

English summary
Hate speech; case against Balakrishna Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X