കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൗഷാദിനെ 'അപമാനിച്ച' വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസ്

Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസ്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അറിയിച്ചത്.

ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിയ്ക്കുന്നത്. ആലുവ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത്.'

Vallappalli

നൗഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ഭാര്യയ്ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതിന് കാരണം മുസ്ലീം ആയതാണെന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു മുസ്ലീം ആയി മരിയ്ക്കാന്‍ താന്‍ കൊതിയ്ക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് വലിയ വിവാദമായിരുന്നു.

വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഉയര്‍ന്നത്. പ്രസംഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസ് എടുക്കണം എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദനും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധവുമായി സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ടിഎന്‍ പ്രതാപന്‍ ആഭ്യന്തര മന്ത്രിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലും വെളളാപ്പള്ളിയ്ക്ക് നേരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള ചില ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

English summary
Hate speech; Case against Vellappally Natesan. Vellappally Natesan criticising the government for granting job and help to the family of the manhole accident victim Noushad made big controversy in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X