അപ്രഖ്യാപിത ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളി: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂർ: കശ്മീരിലെ കത്വ സംഭവത്തിന്റെ മറവിൽ  ഇടതു-വലത്തു മുന്നണികളുടെ പിന്തുണയോടെ  മതതീവ്രവാദ സംഘടന തിങ്കളാഴ്ച നടത്തിയ അപ്രഖ്യാപിത ഹർത്താൽ കേരളത്തിലെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ് കുറ്റപ്പെടുത്തി
തികച്ചും ഭയാനകമായ അവസ്ഥയിലേക്ക് ആണ് കേരളം മുന്നോട്ടു പോകുന്നത്, സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയാണ് ഇതിനു കാരണമെന്നും  സത്യപ്രകാശ് പ്രസ്താവനയിലൂടെ ആരോപിച്ചു.

 p sathyaprkash bjpkannur

കണ്ണൂർ ജില്ലയിൽ പലയിടത്തും അപ്രഖ്യാപിത ഹർത്താൽ നടത്തുക്കുകയും, വാഹനങ്ങൾ തടയുകയും, കടകൾ നിർബന്ധിച്ചു  അടപ്പിക്കുകയും ചെയ്തു. ജില്ലയിലെ പെട്രോൾ പമ്പുകൾ നിർബന്ധിച്ചു അടപ്പിച്ചു. പോലീസിന്റെ മുമ്പിൽ വച്ച് തന്നെ നിയമം കയ്യിലെടുക്കുകയാണെങ്കിലും പോലീസ് നോക്കി നിൽക്കുന്നു. പാമ്പുകളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റു ചെയ്യുവാൻ പോലീസ് അധികാരികൾ തയ്യാറാവണം .

ഭാരതത്തിൽ എവിടെയെങ്കിലും നടക്കുന്ന  സംഭവത്തിന്റെ പേരിൽ  മോഡി സർക്കാരിനെയും, ബിജെപിയെയും കുറ്റപ്പെടുത്തുവാൻ വേണ്ടി  മത മൗലികവാദികളെയും, തീവ്രവാദികളെയും  കൂട്ടുപിടിക്കുന്ന  കേരള സർക്കാർ  നിലപാട് ആത്മഹത്യാപരം ആയിരിക്കും. അത് ഉണ്ടാകുന്ന ദൂരവ്യാപക പ്രതിസിന്ധികൾ സർക്കാർ മനസിലാക്കണം. മത സ്പർദ്ധയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഈ കൂട്ടരുടെ ലക്ഷ്യമെന്ന് സത്യപ്രകാശ് ആരോപിച്ചു.  

ഹർത്താൽ അനുകൂലികൾക്കു നേരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലും ഇവിടുത്തെ പോലീസ് സംവിധാനം  തയാറാവുന്നില്ല. പിണറായി സർക്കാരും, സംസ്ഥാന പോലീസ് സംവിധാനങ്ങളും ഈ തീവ്രവാദ പ്രവർത്തനത്തെ പ്രോൽത്സാഹിപ്പിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നതെന്നും സത്യപ്രകാശ് കൂട്ടിച്ചേർത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
undeclared harthal in kerala is a challenge for common people in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്