Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്‌ലിന്‍ കേസ്; സിബിഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ജനുവരി 4 മുതല്‍ വാദം കേള്‍ക്കും

വാദം കേട്ട് ഉടന്‍ വിധി പറയേണ്ടതിനാല്‍ ഇരുപക്ഷത്തിന്റെയും സൗകര്യം കണക്കിലെടുത്താണ് കേസ് ജനുവരി നാലിലേക്ക് മാറ്റിയത്.

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സിബി ഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജ്ജിയില്‍ ഹൈക്കോടതി ജനുവരി നാല് മുതല്‍ വാദം കേള്‍ക്കും. വാദം കേള്‍ക്കാന്‍ കൂടുതല്‍ ദിവസം വേണമെന്ന് സിബിഐയും പ്രതികളുടെ അഭിഭാഷകനും ആവശ്യപ്പെട്ടിരുന്നു. വാദം കേട്ട് ഉടന്‍ വിധി പറയേണ്ടതിനാല്‍ ഇരുപക്ഷത്തിന്റെയും സൗകര്യം കണക്കിലെടുത്താണ് കേസ് ജനുവരി നാലിലേക്ക മാറ്റിയത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. പിണറായി വിജയന്‍ അടക്കം ഏഴു പേരെ വെറുതെ വിട്ട സിബിഐ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Pinarayi Vijayan

പ്രതികള്‍ക്കെതിരായി കുറ്റപത്രത്തില്‍ തെളിവുകളുണ്ടെന്നാണ് സിബിഐ വാദിക്കുന്നത്. പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ. കോടതി വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+