സലിം കുമാറിന്റെ പ്രസ്താവന തെറ്റ്; ധനസഹായം ഉറപ്പാക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന ഹെൽത്ത് ഏജൻസി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് രോഗികൾക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്ന് നടൻ സലിം കുമാറിന്റെ പ്രസ്താവന
തെറ്റാണെന്ന് ആരോഗ്യ ഏജൻസികൾ.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി വഴി 5 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നില്ലെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റേഷൻ ഓർഗനൈസേഷനും ( കെ സോട്ടോ ) അറിയിച്ചു.

കാസ്പ് പദ്ധതി വഴി അർഹരായവർക്ക് 5 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നൽകി വരുന്നത് എൽ ഡി എഫ് സർക്കാരിന്റെ കാലാം മുതൽക്ക് ആണെന്നും വ്യക്തമാക്കുന്നു. കൂടാതെ കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത എ പി എൽ ബി പി എൽ വ്യത്യാസമില്ലാതെ മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം വരുന്ന എല്ലാ കുടംബങ്ങൾക്കും രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ആനുകൂല്യവും ലഭ്യമാണ്.
വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യം ഇപ്പോൾ നൽകുന്നുണ്ട്. മറിച്ചുള്ള ആനുകൂല്യം തികച്ചും തെറ്റാണെന്ന് ആരോഗ്യ ഏജൻസി വ്യക്തമാക്കി. അമൃതാ ആശുപത്രിയിൽ കരൾ മാറ്റിവെച്ചവരുടെ കൂട്ടായ്മ ആയ അമൃതസ്പർശത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് ഈ വിമർശനം നടൻ ഉന്നയിച്ചത്.
അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്വർക്ക് കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന അഞ്ച് ലക്ഷം രൂപ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ല എന്നാണ് സലിംകുമാർ പറഞ്ഞത്. ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് ആശ്വാസം ആയിരുന്നു ഈ ധനസഹായമെന്നും ഈ സഹായം ലഭിക്കാനായി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കഴിയണം എന്നുമാണ് സലിം കുമാർ പറഞ്ഞത്.












Click it and Unblock the Notifications