കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഉഷ്ണതരംഗം തന്നെ, മൂന്ന് തൊഴിലാളികള്‍ മരിച്ചത് സൂര്യതാപമേറ്റ്, വരും ദിവസങ്ങള്‍...

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതംരഗ മുന്നറിയിപ്പ് നല്‍കുകയും പിന്നീട് ഉഷ്ണതരംഗം ഇല്ലെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്യുകയായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. പ്രഖ്യാപനം പിന്‍വലിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് രണ്ട് പേര്‍ സൂര്യതാപമേറ്റ് മരിച്ചത്. ഇതോടെ കേരളത്തില്‍ ഉഷ്ണ തരംഗമാണെന്ന് വീണ്ടും പ്രഖ്യാപിച്ചിരിയ്ക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.

ചരിത്രത്തിലാദ്യമായിട്ടാകണം കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിയ്ക്കുന്നത്. കടുത്ത ചൂടുള്ള ഈ അവസ്ഥ കേരളത്തില്‍ വെള്ളിയാഴ്ച ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിയ്ക്കുകയും ചെയ്തു. കോഴിക്കോട്ടും പാലക്കാട്ടും ദിവസങ്ങളായുള്ള കൊടുംചൂട് കണക്കിലെടുത്താണ് ഈ പ്രഖ്യാപനം.

heat

കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് സൂര്യതാപമേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായിരുന്നു. കൊല്ലം ആയൂര്‍ തേവന്നൂര്‍ കൊച്ചുകുന്നുംപുറം നെല്ലിവിള വീട്ടില്‍ ജി ഗോപി (65), കോട്ടയം കല്ലറ മുണ്ടാര്‍ കോളനിയില്‍ അഞ്ചാം നമ്പര്‍ വീട്ടില്‍ സാബു (43), കണ്ണൂര്‍ ആലക്കോട് വലിയ കരോട്ട് ജോസഫ് (ജോയി-68) എന്നിവരാണ് മരിച്ചത്.

ബന്ധുവിന്റെ പുരയിടം കിളച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഗോപിയ്ക്ക് സൂര്യതാപം ഏല്‍ക്കുന്നത്. മീന്‍പിടിയ്ക്കാന്‍ പോയപ്പോഴാണ ്‌സാബുവിന് സൂര്യതാപം ഏറ്റത്. മറ്റൊരാളുടെ പറമ്പില്‍ തേങ്ങയിട്ടതിന് ശേഷം വീട്ടിലേയ്ക്ക് നടന്നു പോകുമ്പോഴാണ് ജോസഫിന് സൂര്യതാപമേറ്റത്.

English summary
Heat Wave Alert In Kerala After Half A Decade As Temperatures Soar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X