തുലാവര്‍ഷമെത്തിയാലും കേരളത്തില്‍ കൊടും വരള്‍ച്ചയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയിട്ടും മഴയില്‍ ഗണ്യമായ കുറവാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയത്. തുലാവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തിലെ മിക്കയിടങ്ങളിലും കനത്ത മഴ പെയ്തു. നവംബര്‍ മാസം രണ്ട് വരെ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയച്ചത്.
കഴിഞ്ഞ കാലവര്‍ഷം പെയ്യേണ്ട മഴയില്‍ 34 ശതമാനം കുറവു ഇത്തവണത്തെ തുലാവര്‍ഷത്തില്‍ പെയ്യേണ്ട മഴയില്‍ 69 ശതമാനം കുറവും അനുഭവപ്പെടും എന്നാണ് കണ്ണക്കുകള്‍. മഴയുടെ അളവില്‍ വരുന്ന അഭാവം കടുത്ത വരള്‍ച്ചയ്ക്കാണ് വഴിയൊരുക്കുന്നത്.

തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും സാധാരണഗതിയില്‍ തുലാവര്‍ഷമെത്തിയാലും കേരളത്തില്‍ ഇത്തവണ കുറവായിരിക്കും. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് കേരളത്തിലായിരുന്നു. നവംബര്‍, ഡിസംബര്‍ മാസത്തില്‍ മഴ തുടര്‍ന്നാലും വരള്‍ച്ചയ്ക്കാണ് സാധ്യത കാണുന്നത്.
കഴിഞ്ഞ ദിവസത്തില്‍ കേരളത്തെ വരള്‍ച്ച ബാധിത പ്രദേശമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം നിലവില്‍ വരും. കേന്ദ്രസഹായം സഹായം തേടാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.












Click it and Unblock the Notifications