കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു, ജലനിരപ്പ് 136 അടി കടന്നു, ആശങ്ക വേണ്ട

Google Oneindia Malayalam News

ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഇടുക്കിയില്‍ മഴ തുടരവേ ജലനിരപ്പ് 136 അടി കടന്നു. 136.10 അടിയില്‍ നില്‍ക്കുകയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക് എത്തിയാലാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുക. 140 അടിയിലേക്ക് എത്തുമ്പോള്‍ തന്നെ ആദ്യത്തെ ജാഗ്രതാ നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കും. നിലവിൽ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ 'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ

dam

Recommended Video

cmsvideo
Mullaperiyar dam water level nearing 136 feet, alert to be issued if water level reaches 140 feet

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജില്ലയില്‍ മഴയുടെ അളവില്‍ കുറവുണ്ടായിട്ടുണ്ട്. മാത്രമല്ല തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും ഉയര്‍ത്തിയിട്ടുണ്ട്. 3631 ഘനയടി വെള്ളം ആണ് ഡാമിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്‌നാട് നിലവില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ട് പോകുന്നത് 1867 ഘനയടി വെള്ളം ആണ്. തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധിയിലേക്ക് എത്തിയ സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ട് പോയിരുന്നില്ല. മുല്ലപ്പെരിയാറിലെ ജലനിരക്ക് കുറയ്ക്കുന്നതിന് വേണ്ടി കൂടുതല്‍ വെളളം കൊണ്ട് പോകണം എന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന് കത്തയച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ട നടപടികളിലേക്ക് ഭരണകൂടം കടന്നിട്ടുണ്ട്.

English summary
Heavy rain continues, Water level at Mullapperiyar Dam increases to 136 feet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X