കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ചീഫ് സെക്രട്ടറി, ഇപ്പോള്‍ കളക്ടര്‍, ഇനി കമ്മീഷണര്‍... പറഞ്ഞിട്ടെന്താ വെള്ളക്കെട്ട് മാറുമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തരക്കേടില്ലാത്ത ഒരു മഴ പെയ്താല്‍ പിന്നെ തിരുവനന്തപുരത്തെ ആരും നോക്കേണ്ട. കാരണം നഗര ഹൃദയമായ തമ്പാനൂരും തിരക്കേറിയ കിഴക്കേകോട്ടയും പിന്നെ വെള്ളത്തിലാവും.

രണ്ട് ദിവസമായി തുടരുന്ന മഴയിലും കാര്യങ്ങള്‍ വ്യത്യാസമില്ലാതെ തുടരുകയാണ്. വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ഓപ്പറേഷന്‍ അനന്ത എന്ന പേരില്‍ വന്‍ പദ്ധതിയൊക്കെ സര്‍ക്കാര്‍ തുടങ്ങിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. എന്നിട്ടും മഴപെയ്തപ്പോള്‍ വീണ്ടും തഥൈവ.

കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ മഴക്കോട്ടും ധരിച്ച് വെള്ളക്കെട്ട് പരിശോധിയ്ക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ചീഫ് സെക്രട്ടറി ജിജി തോംസണും ഇങ്ങനെ എത്തിയത്. അടുത്തതായി ഇനി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് ആയിരിയ്ക്കും എന്നാണ് ശ്രുതി. മൂന്ന് പേര്‍ക്കും മാധ്യമങ്ങളോടും സ്‌നേഹം തലസ്ഥാനത്ത് പ്രസിദ്ധമാണ്.

കളക്ടര്‍ ഇറങ്ങിയപ്പോള്‍

കളക്ടര്‍ ഇറങ്ങിയപ്പോള്‍

മഴ പെയ്തപ്പോള്‍ തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷമായി. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഇത് പരിശോധിയ്ക്കാനെത്തയപ്പോള്‍.

ഈ വെള്ളക്കെട്ട് മാറുമോ...?

ഈ വെള്ളക്കെട്ട് മാറുമോ...?

ചീഫ് സെക്രട്ടറിയും കഴിഞ്ഞ ആഴ്ച ഇതുപോലെ വെള്ളക്കെട്ട് പരിശോധിക്കാനെത്തിയിരുന്നു. കളക്ടറും ചീഫ് സെക്രട്ടറിയും ഒക്കെ വന്ന് പരിശോധിച്ചാല് വെള്ളക്കെട്ട് മാറുമോ...?

തമ്പാനൂര്‍, കിഴക്കേ കോട്ട, എസ്എസ് കോവില്‍ റോഡ്

തമ്പാനൂര്‍, കിഴക്കേ കോട്ട, എസ്എസ് കോവില്‍ റോഡ്

തമ്പാനൂര്‍, കിഴക്കേ കോട്ട, എസ്എസ് കോവില്‍ റോഡ് എന്നിവടങ്ങളില്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ.

എന്ത് ചെയ്യും

എന്ത് ചെയ്യും

കഴിഞ്ഞ പത്ത് മുപ്പത് വര്‍ഷങ്ങളായി തലസ്ഥാന നഗരം ഈ വെള്ളക്കെട്ടിന്റെ പ്രശ്‌നം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇത് പരിഹരിയ്ക്കാന്‍ വേണ്ടി ഇത്രയും കാലത്തിിടെ തെലവഴിച്ചത്.

ഓപ്പറേഷന്‍ അനന്ത

ഓപ്പറേഷന്‍ അനന്ത

ഒടുവില്‍ ഓപ്പറേഷന്‍ അനന്ത എന്ന പേരിലാണ് വെള്ളക്കെട്ട് മാറ്റല്‍ യജ്ഞം. ഇതിനായി പഴവങ്ങാടി ഗണപതി കോവില്‍ ഭാഗത്തും, കിഴക്കേ കോട്ടയിലും ഉള്ള അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് തുടങ്ങി. പക്ഷേ വെള്ളക്കെട്ടിന് മാത്രം കുറവില്ല.

English summary
Heavy rain in Kerala : Flood like situation in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X