കേരളത്തില്‍ ശക്തമായ മഴ, അടുത്ത 24 മണിയ്ക്കൂര്‍ നിര്‍ണായകം, കളക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. തെക്കന്‍ ജില്ലകളില്‍ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. ചെറിയതുറ, വലിയതുറ എിവിടങ്ങളില്‍ കടലാക്രമണം ശക്തമായി. വലിയതുറയില്‍ നൂറിലധികം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആലപ്പുഴയില്‍ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ചെല്ലാനം ചേര്‍ത്തല തൃക്കുന്നപ്പുഴ പ്രദേശങ്ങളിലും വീടുകളിലേയ്ക്ക് കടല്‍ കയറി. പുറക്കാട് രണ്ട് വീടുകള്‍ തകര്‍ന്നു. കൊച്ചിയിലും കൊല്ലത്തും മഴ ശക്തമായി തുടരുന്നു. തലസ്ഥാനത്ത് തമ്പാനൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി യാത്ര ദുസഹമായിട്ടുണ്ട്. എസ്എസ് കോവില്‍ റോഡ് ഉള്‍പ്പടെയുള്ളിടത്ത് വെള്ളം നിറഞ്ഞതിനാല്‍ റോഡിന്റെ ഒരു ഭാഗം അടയ്ക്കുകയും വാഹനങ്ങള്‍ കടക്കാന്‍ അനുവദിയ്ക്കുകയും ചെയ്യുന്നില്ല.

ഓപ്പറേഷന്‍ അനന്ത പൂര്‍ണമായും നടപ്പിലാക്കും വരെ തലസ്ഥാനത്തെ മഴദുരിതം തുടരുക തന്നെ ചെയ്യും. തമിഴ്‌നാട് തീരത്ത് രൂം കൊണ്ട ന്യൂന മര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് ഇടയാക്കിയത്.

24 മണിയ്ക്കൂര്‍ കൂടി ശക്തമായ മഴയ്ക്കും മണിയ്ക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍കരുതലുകള്‍ എടുക്കണമെന്ന്് കലക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications