മഴ തകർത്തു പെയ്യുന്നു! അണക്കെട്ടുകൾ തുറന്നു, മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; തിങ്കളാഴ്ച അവധി

  • Posted By: ‍ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം/തൊടുപുഴ: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞു. സംഭരണശേഷിയുടെ പരമാവധി എത്തിയതിനാൽ സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു.
നദികളുടെ ഇരുകരകളിലും താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം നെയ്യാർ ഡാമിലെ മൂന്ന് ഷട്ടറുകൾ മൂന്ന് ഇഞ്ച് വീതമാണ് തുറന്നത്. 84.75 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ജലനിരപ്പ് വർദ്ധിച്ചതോടെയാണ് ഷട്ടറുകൾ തുറന്നത്. തിരുവനന്തപുരം പേപ്പാറ ഡാമിലെ ഷട്ടറുകൾ ഏത് നിമിഷവും തുറന്നേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

rain

ഇടുക്കിയിൽ മലങ്കര ഡാമിന്റെ ഷട്ടറുകളാണ് ഞായറാഴ്ച വൈകീട്ടോടെ തുറന്നത്. നീരൊഴുക്ക് ശക്തമായതോടെ പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയിലെത്തി. ഏത് നിമിഷവും അണക്കെട്ട്
തുറന്നുവിടാൻ സാദ്ധ്യതയുള്ളതിനാൽ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടുക്കിയിലെ കല്ലാർക്കുട്ടി, പാംബ്ല അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്. കല്ലാർക്കുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 124.7 അടിയായി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 1135 ഘനയടിയായി വർദ്ധിച്ചു. പന്നിയാർ ജലവൈദ്യുത പദ്ധതിയായ പൊന്മുടി അണക്കെട്ടിൽ
നീരൊഴുക്ക് വർദ്ധിച്ചതോടെ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 18 തിങ്കളാഴ്ച അവധി നൽകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, പത്തംതിട്ട, കൊല്ലം, കോഴിക്കോട്, തൃശൂർ, ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത് ജില്ലകളിലെ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
heavy rain in kerala; many dams are opened and given warning.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്