Get Updates
Get notified of breaking news, exclusive insights, and must-see stories!

ജവാദ് ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം; തിങ്കളാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ചയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 rain-23-1574303290-1600520154-16260877161-1636514978.jpg -Properties Reuse Image

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് പടിഞ്ഞാറൻ, അതിനോട്‌ ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 60 മുതൽ 70 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 80 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണട്്. അതിനാൽ മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം പുറപ്പടെുവിച്ചു. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജവാദ് ആന്ധ്ര-ഒഡീഷ തീരത്തേക്ക് അടുക്കുന്നു

Recommended Video

cmsvideo
    ജവാദ് ചുഴലിക്കാറ്റ്, സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ജാഗ്രത | Oneindia Malayalam

    ബംഗാൾ ഉൾകടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ്. വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് അടുക്കുകയാണെന്ന് കാലവസ്ഥ അറിയുച്ചു.
    മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ 'ജൊവാദ് ' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് ദിശയിൽ മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ഇന്ന് രാവിലെ 8.30 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വിശാഖപട്ടണത്തിനു 210 കിമി കിഴക്കു - തെക്കു കിഴക്കായും, ഗോപാൽപൂരിനു 320 കിമി തെക്കായും പുരിയിൽ നിന്ന് 390 കിമി തെക്കു- തെക്കു പടിഞ്ഞാറായും , പാരദ്വീപിൽ നിന്ന് 470 കിമി തെക്കു- തെക്കു പടിഞ്ഞാറുമായാണ് സ്ഥിതി ചെയ്യുന്നത്.
    .
    അടുത്ത 12 മണിക്കൂറിൽ ശക്തി ക്ഷയിച്ചു വടക്കു ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ 5 ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് അതിതീവ്ര ന്യുന മർദ്ദമായി (Deep Depression) എത്തിച്ചേരാനാണ് സാധ്യത. തുടർന്ന് ശക്തി കുറഞ്ഞു ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ലെന്നും വകുപ്പ് വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+