പത്തനംതിട്ട കനത്ത മഴ തുടരുന്നു: രണ്ട് ദിവസം രാത്രിയാത്രാ നിരോധനം, ബോട്ടിംഗിനും വിലക്ക്
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെയാണ് ജില്ലയില്‍ മഴ തുടരുന്നത്. താഴ്ന്ന മേഖലകളിലെ തോടുകൾ കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍നിര്‍ത്തി ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള രാത്രി യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ ജലനിരപ് ഉയരുന്നതിനാൽ പമ്പാ സ്നാനത്തിനും നിയന്ത്രണം ഉണ്ടാകും.
പൊളി ലുക്ക്; എന്തൊരു ഗ്ലാമര്‍ ആണിത്, പ്രിയാമണിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
രാത്രി 7 മുതല്‍ രാവിലെ 6 വരെ വരെയാണ് നിരോധനം. , തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്നും നാളെയും നിരോധിച്ചും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് 19, ദുരന്ത നിവാരണം, ശബരിമല തീര്‍ത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. എന്നാല്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പരമാവധി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകള്‍ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ദുരന്ത സാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നവംബര്‍ 18 വരെ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ ഈ പരാതികളില്‍മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. വരും മണിക്കൂറിൽ ജില്ലയിൽ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.












Click it and Unblock the Notifications