കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ; 32 സിസിടിവിയും; 65 പൊലീസും; ഒരില അനങ്ങിയാൽ അറിയും

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വസിതിയ്ക്ക് മുന്നിൽ സുരക്ഷ ശക്തമാക്കുന്നു. ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിന് മുന്നിലാണ് കനത്ത സുരക്ഷ. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതിയുടെ പ്രതിഷേധത്തിന്റെ ഭാഗമായി ക്ളിഫ് ഹൗസിന് സമീപം സർവേകല്ല് സ്ഥാപിച്ചിരുന്നു. യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരുന്നു ഇത്. കെ.റെയിൽ പ്രതിഷേധം ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ആണ് മുഖ്യമന്ത്രിയുടെ വസിതിയ്ക്ക് മുന്നിൽ സുരക്ഷ ശക്തമാക്കുന്നത്.

pinarayi

സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കമാൻഡോ സംഘത്തെ സുരക്ഷയ്ക്ക് വേണ്ടി നിയമിച്ചു. ഇതിന് പുറമെ വസതിയ്ക്ക് ചുറ്റും സി.സി ടി.വി കാമറ സംവിധാനവും കൺട്രോൾ റൂം നിരീക്ഷണവും ഉണ്ടാകും. ഇവ 24 മണിക്കൂറും ഇവ പ്രവർത്തിക്കും. വസതിയിലെ മെയിൻ ഗേറ്റിലെ പഴയ ഗാ‌ർഡ് റൂമിൽ ആണ് സംവിധാനം സജ്ജമാക്കുന്നത്, അതേസമയം, പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് അങ്ങോട്ട് മാറ്റും . കൺട്രോൾ റൂം അസി. കമ്മിഷണർക്കാണ് ഇതിന്റെ മേൽനോട്ട ചുമതല.

65 പൊലീസുകാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടിക്കുണ്ടാകും. ക്ളിഫ് ഹൗസ് വളപ്പുൾപ്പെടെ ചുറ്റുവട്ടത്തെ 10 കിലോമീറ്ററോളം സ്ഥലമാണ് കൺട്രോൾ റൂം പരിധിയിൽ. ഈ ഭാഗത്തെ ഒൻപത് മന്ത്രി മന്ദിരങ്ങളുടെ വളപ്പുകളും കാമറ നിരീക്ഷണത്തിലാക്കി. 32 കാമറകളാണുള്ളത്. ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ നിരീക്ഷിക്കും. പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് പോയിന്റുകളും സ്ഥാപിച്ചു. മന്ത്രി മന്ദിരങ്ങളിൽ പിൻവശത്തുൾപ്പെടെ പൊലീസുകാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചു.

അതേസമയം, സുരക്ഷ മുൻനിർത്തി 65 പോലീസുകാർ വസതിയിൽ ഡ്യൂട്ടിയിൽ ഉണ്ടാകും. പൊലീസ് ഉദ്യോഗസ്ഥർക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ഡ്യൂട്ടി. ക്ലിഫ് ഹൗസ് വളവ് ഉൾപ്പെടെ പത്ത് കിലോമീറ്ററോളം സ്ഥലമാണ് കൺട്രോൾ റൂം പരിധിയിൽ വരിക. ഈ ഭാഗത്തുള്ള 9 മന്ത്രി മന്ദിരങ്ങളുടെ വളവുകളും ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും ഇനിമുതൽ.

ആകെ 32 ക്യാമറകളാണ് സ്ഥാപിച്ചത്. ക്യാമറയിൽ ലഭ്യമാകുന്ന ദൃശ്യങ്ങൾ അതേപടി കൺട്രോൾ റൂമിൽ നിന്നും നിരീക്ഷിക്കുവാൻ സാധിക്കും. ഇതിന് പുറമെ പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് സ്ഥാപിക്കും എന്നാണ് വിവരം. സാധാരണയായി മന്ത്രി മന്ദിരങ്ങൾക്ക് പിൻവശത്തും പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയുടെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്. എന്നാൽ , ഇനി മുതൽ കൂടുതൽ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ക്ലിഫ് ഹൗസ് കൺട്രോൾ റൂമിന്റെ ഭാഗമായി ജീപ്പുകൾ പട്രോളിംഗ് നടത്തുന്നുണ്ട്. എന്നാൽ, പുതിയ മാറ്റങ്ങൾ വന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസ് കൺട്രോൾ റൂമിലെ ജീപ്പിന് പുറമേ സിറ്റി കൺട്രോൾ റൂമിൽ നിന്നും ജീപ്പുകൾ എല്ലാ സമയത്തും പട്രോളിംഗ് നടത്തും. രണ്ട് ജീപ്പുകൾ ആണ് സിറ്റി കൺട്രോൾ റൂമിൽ നിന്നും അനുവദിച്ചിരിക്കുന്നത്. അതേസമയം, മ്യൂസിയം സ്റ്റേഷൻ പരിധിയിലുള്ള ഒരു ജീപ്പ് പതിവ് പോലെ തന്നെ പട്രോളിംഗ് തുടരും. രണ്ട് ബൈക്ക് പട്രോളിംഗ് സംഘവും രണ്ട് പൊലീസുകാർ വീതമുള്ള ഫുട് പെട്രോളിംഗ് ഉണ്ട്.

 മുല്ലപ്പെരിയാർ മേൽനോട്ട സമിതിയ്ക്കോ ?; സുരക്ഷ പ്രധാനം; അധികാരം കൈമാറാൻ സുപ്രീംകോടതിയുടെ നിർദ്ദേശം മുല്ലപ്പെരിയാർ മേൽനോട്ട സമിതിയ്ക്കോ ?; സുരക്ഷ പ്രധാനം; അധികാരം കൈമാറാൻ സുപ്രീംകോടതിയുടെ നിർദ്ദേശം

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

ബെയ്ൻസ് കോമ്പൗണ്ട്, ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈ.എം.ആർ ജംഗ്ഷൻ, മറ്റ് മന്ത്രി മന്ദിരങ്ങൾ തുടങ്ങിയ ഉൾപ്പെടെ ഒമ്പതിൽ അധികം പിക്കറ്റുകളിൽ ബീറ്റ് ബുക്കും സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിഡയന്റെയും മറ്റ് മന്ത്രിമാരുടെയും മന്ത്രി മന്ദിരങ്ങളുടെയും സുരക്ഷ ഉയർത്തുന്നതിനും അതീവ സുരക്ഷാ മേഖല എന്ന നിലയിലും ആണ് ക്ളിഫ് ഹൗസിൽ ഇത്തരം പ്രവർത്തനങ്ങൾ ആരംഭിച്ചത്.

English summary
heavy Security in front of Chief Minister Pinarayi Vijayan's residence at cliff house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X