Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വമേധയാ കേസെടുക്കുന്നതിൽ തെറ്റില്ലെന്ന് ധനമന്ത്രി; കോൺക്ലേവ് നടത്തിയാൽ തടയുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നതല്ല സാങ്കേതിക കാര്യം മാത്രമാണെന്നും വിഷയത്തിലെ . സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'റിപ്പോര്‍ട്ടിനകത്തെ സാങ്കേതിക കാര്യങ്ങള്‍ പറയാന്‍ ഇപ്പോൾ പറയാൻ ഞാന്‍ ആളല്ല. നിലവിലുള്ള നിയമം അനുസരിച്ച് തന്നെ കേസുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല. മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ശക്തമായ നിലപാട് വ്യക്തമാകി കഴിഞ്ഞു. ഭരണപരമായ കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ടവരാണ് പറയേണ്ടത്. തെറ്റായ കാര്യങ്ങള്‍ ആര് കാണിച്ചാലും അത് സിനിമാ രംഗത്ത് ആയാലും ഏത് മേഖലയിലായാലും നിയമങ്ങള്‍ ഒരുപോലെയാണ്. നിയമത്തിന്റെ മുന്നില്‍ നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കില്ല', മന്ത്രി വ്യക്തമാക്കി.

balagopal-

അതേസമയം വേട്ടക്കാർക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച സർക്കാർ ചെയ്തത് കുറ്റകരമായ കാര്യമാണ്. സർക്കാർ യഥാർത്ഥത്തിൽ വോട്ടക്കാർക്കൊപ്പമാണ്. പരാതി നൽകിയാൽ കേസെടുക്കാമെന്ന് പറയുന്ന സർക്കാർ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരുടെ പേരു വിവരങ്ങൾ പുറത്തുവിടരുതെന്ന് ഈ റിപ്പോർട്ട് ഒരിക്കലും പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞുവെന്ന് സർക്കാർ ആക്കി തീർത്തു.റിപ്പോർട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ കുറ്റകൃത്യമാണ്.
കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഒരു കാരണവശാലും അത് നടത്താൻ പാടില്ല. സിനിമയിൽ എല്ലാവരും കുറ്റക്കാരാണെന്നല്ല. എന്നാൽ പോക്സോ കേസ് അടക്കമുള്ള ഗുരുതരമായ കുറ്റം ചെയ്തവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്നേ മതിയാകു.

സിനിമ ലോകത്ത് ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരെയും കണ്ടില്ല. കുറ്റക്കാരെ സംരക്ഷിക്കാൻ ആരും ഇറങ്ങേണ്ട. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ്. കുറ്റകൃത്യം നടന്നിരിക്കുന്നു. സർക്കാരിന് മുൻപിൽ ആ വിവരങ്ങൾ ഉണ്ട്. ഇനി സർക്കാർ ചെയ്യേണ്ടത്, സീനിയർ വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിച്ച് ഈ ആരോപണങ്ങൾ അന്വേഷിക്കണം.

കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചതാണ്. ബെഹ്‌റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.ഇരകൾക്കൊപ്പം നിൽക്കാനും അഭിമാനം സംരക്ഷിക്കാനും സിനിമ സംഘടനയിലെ അംഗങ്ങൾ തയ്യാറകണം.സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പാണ്. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തിയാൽ തടയുക തന്നെ ചെയ്യും', വിഡി സതീശൻ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+