കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘടനക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അമിതാഭ് ബച്ചനായാലും നടപടി..'; ഷമ്മി തിലകന്‍ വിഷയത്തില്‍ നന്ദു

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയും നടന്‍ ഷമ്മി തിലകനുമായുള്ള തര്‍ക്കത്തില്‍ പ്രതികരണവുമായി നടന്‍ നന്ദു. വ്യക്തിപരമായി ചെയ്യുന്ന തെറ്റുകള്‍ക്ക് സംഘടനയെ കുറ്റം പറയുന്നത് ശരിയല്ല എന്ന് നന്ദു പറഞ്ഞു. സീ മലയാളം ന്യൂസിനോടായിരുന്നു നന്ദുവിന്റെ പ്രതികരണം.

ഷമ്മി തിലകന്‍ എല്ലാ കാര്യങ്ങളും പുറത്ത് വിളിച്ച് പറയുന്നുണ്ട് എന്നും എന്നാല്‍ അമ്മ അവരുടെ ഭാഗം പരസ്യമായി പറയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിലകനേയും നേരത്തെ പുറത്താക്കിയതിനാല്‍ ആ കുടുംബത്തോട് മൊത്തമായി ഇങ്ങനെ പെരുമാറുകയാണോ എന്നാണ് ആള്‍ക്കാര്‍ ചോദിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ട്, ഗൂഢാലോചനയും നടന്നു പക്ഷെ..'; അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍'ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ട്, ഗൂഢാലോചനയും നടന്നു പക്ഷെ..'; അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍

1

ഇക്കാര്യത്തിലൊന്നും താന്‍ ഇടപെടാറില്ല എന്നും നന്ദു ചൂണ്ടിക്കാട്ടി. ഷമ്മി തിലകന്‍ സംസാരിച്ച രീതിയില്‍ കുഴപ്പമുണ്ട് എന്നും അതിന് തിരിച്ച് റിയാക്ട് ചെയ്ത രീതിയിലും കുഴപ്പമുണ്ട് എന്നും നന്ദു പറഞ്ഞു. സംഘടനക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും സംഘടനക്കെതിരായിട്ട് പ്രവര്‍ത്തിക്കുന്നത് ആരായാലും നടപടി എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2

എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അതിന് വിധേയനായ ആള്‍ പറയുന്നതാണ് എല്ലാവരും കേള്‍ക്കുക എന്നും ബാക്കിയുള്ള 500 പേര്‍ പറയുന്നത് ആരും കേള്‍ക്കില്ല എന്നും നന്ദു വ്യക്തമാക്കി. തിലകന്റെ മറ്റൊരു മകനായ ഷോബി തിലകന്‍ ഇപ്പോഴും അമ്മയിലെ അംഗമാണ് എന്നും അദ്ദേഹം ഈ വിഷയത്തില്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും നന്ദു കൂട്ടിച്ചേര്‍ത്തു.

3

നന്ദുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഇതൊന്നും നമ്മുടെ കൈയില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല. അതെല്ലാം ഒാരോ വ്യക്തിയുടെ സ്വഭാവത്തിന്റെ പ്രശ്‌നങ്ങളാണ്. ഓരോരുത്തരും അവരവരുടേതായ സ്വഭാവത്തിന്റെ കുഴപ്പം കൊണ്ട് തന്നെയാണ് ഓരോന്ന് ചെയ്യുന്നത് ഞാനൊരു തെറ്റ് ചെയ്താല്‍ അവിടെ എന്റെ സംഘടനയോ അമ്മ അസോസിയേഷനോ ഒന്നുമല്ല. എന്റെ പേഴ്‌സണല്‍ കുഴപ്പങ്ങള്‍ കൊണ്ടല്ലേ ഉണ്ടാകുന്നത്.

4

ഷമ്മി തിലകന്റെ ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹം വിളിച്ച് പറയുന്നുണ്ട്. അദ്ദേഹം എന്താണ് ചെയ്തത് എന്നുള്ളത് അമ്മയില്‍ നിന്നുള്ള ആരും വിളിച്ച് പറയുന്നില്ല. അപ്പോള്‍ പുള്ളിക്കാരന്റെ ഭാഗത്തും പ്രശ്‌നങ്ങളുണ്ട്. അത് മറ്റുള്ളവരാരും അറിയുന്നില്ല. മാത്രമല്ല തിലകന്‍ എന്ന് പറയുന്ന വലിയ നടന്റെ മകനാണ് അദ്ദേഹം.

'രാത്രി 12 വരെ വിദ്യാര്‍ത്ഥികളുണ്ടാകും, കാണാന്‍ പറ്റാത്ത കാഴ്ചകളും'; ബസ് സ്റ്റോപ്പ് പൊളിച്ചതില്‍ നാട്ടുകാര്‍'രാത്രി 12 വരെ വിദ്യാര്‍ത്ഥികളുണ്ടാകും, കാണാന്‍ പറ്റാത്ത കാഴ്ചകളും'; ബസ് സ്റ്റോപ്പ് പൊളിച്ചതില്‍ നാട്ടുകാര്‍

5

തീര്‍ച്ചയായിട്ടും ആളുകള്‍ ആ രീതിയില്‍ കൂടി ഫോക്കസ് ചെയ്യും. എന്തുകൊണ്ട് അദ്ദേഹത്തിനെ സംഘടനയില്‍ നിന്ന് കളയുകയും ചെയ്ത വലിയൊരു വിഷയമുണ്ടായതാണ്. അപ്പോള്‍ കുടുംബത്തിനെ മൊത്തം ഇങ്ങനെ ചെയ്യുകയാണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഷോബി തിലകന്‍ ഇപ്പോഴും മെമ്പറാണ്. ഷോബിയും അന്നുണ്ടായിരുന്നു.

6

ഷോബി ക്ഷോഭിച്ചുമില്ല ഒരക്ഷരം മിണ്ടിയുമില്ല. അത് വേറെ കാര്യം. ഇതിനകത്തെല്ലാം ഓരോ പ്രശ്‌നങ്ങളുണ്ട്. അദ്ദേഹം സംസാരിച്ച രീതിയില്‍ കുഴപ്പമുണ്ട്. അതിന് തിരിച്ച് റിയാക്ട് ചെയ്ത രീതിയില്‍ കുഴപ്പമുണ്ട്. ഇത് എങ്ങനെ നന്നാക്കി എടുക്കും. ഞാന്‍ സത്യം പറഞ്ഞാല്‍ ഇതിലൊന്നും ഇടപെടാറില്ല. നമ്മള്‍ മിണ്ടാതിരിക്കുക എന്നേ ഉള്ളൂ.

7

സംഘടനക്കെതിരായിട്ട് പ്രവര്‍ത്തിക്കുന്നത് ആരായാലും അത് അമിതാഭ് ബച്ചന്‍ നമ്മുടെ മെമ്പറാണെങ്കിലും അദ്ദേഹം സംഘടനക്കെതിരായിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട് എങ്കില്‍ തീര്‍ച്ചയായും നടപടി എടുക്കുക എന്നുള്ളത് തന്നെയാണ്.

8

നടപടി എടുക്കുമ്പോള്‍ ഉടനെ ആള്‍ക്കാര്‍ സംഘടനയാണ് മോശം എന്ന് പറയും. കാര്യം ആളുകള്‍ക്ക് 500 പേരുടെ വാക്കിനേക്കാളും ഒരാളുടെ വാക്കിനോടാണ് താല്‍പര്യം. അത് കേള്‍ക്കാനെ ഒക്കൂ. നമുക്ക് അവരെ ഒന്നും പോയി മാറ്റാനൊക്കില്ല.

Recommended Video

cmsvideo
നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍

English summary
here is what Actor Nandu's reaction on Shammi Thilakan and AMMA Dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X