പിണറായി ശക്തനായ നേതാവ്... ഞാന്‍ കൂടെയുള്ളപ്പോള്‍ ഒരു കുഴപ്പത്തിലും ചാടിയിരുന്നില്ല; ജേക്കബ് തോമസ് പറയുന്നു
തിരുവനന്തപുരം: താന്‍ പിണറായി വിജയന് ഒപ്പം ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹം പ്രശ്നങ്ങളിലൊന്നും ചാടിയില്ലായിരുന്നു എന്ന് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന് ജേക്കബ് തോമസ്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് സത്യസന്ധനായ നേതാവാണ് എന്നും എല്ലാവരേയും അന്ധമായി വിശ്വസിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം എന്നും ജേക്കബ് തോമസ് പറയുന്നു.
2016 ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് യോഗ്യന്‍ റാങ്ക് അടിസ്ഥാനത്തില്‍ താനായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേക്കബ് തോമസിന്റെ വാക്കുകള്‍ ഇങ്ങനെ ആണ്... റാങ്ക് അടിസ്ഥാനത്തില്‍ ഞാന്‍ രണ്ടാമനായിരുന്നു. ടി പി സെന്‍കുമാറായിരുന്നു ഒന്നാം സ്ഥാനത്ത്. ലോക്നാഥ് ബെഹ്റ മൂന്നാം നമ്പര്‍ ആയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ലോക്നാഥ് ബെഹ്റയാണ്.

എന്നെ വിജിലന്‍സ് മേധാവിയാക്കി. വിരമിച്ചതിന് ശേഷം ലോക്നാഥ് ബെഹ്റയെ പ്രധാന പോസ്റ്റില്‍ നിയമിച്ചിരിക്കുകയാണ് എന്നും ജേക്കബ് തോമസിനോ ഋഷിരാജ് സിംഗിനോ അത് ലഭിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. അഴിമതി വിരുദ്ധത എന്നത് എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്ക്കുന്ന വിഷയമാണ്. അതിനാല്‍ വിജിലന്‍സിലെ സേവനം ശരിക്കും ആസ്വദിച്ചു. പക്ഷേ ഞാന്‍ ആ പോസ്റ്റില്‍ 10 മാസമേ ഉണ്ടായിരുന്നുള്ളൂ.

ഇ പി ജയരാജനെതിരായ കേസല്ല എനിക്ക് വിലങ്ങായത്. വ്യവസ്ഥിതി ശുദ്ധീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു അഴിമതി വിരുദ്ധ സൂചിക വികസിപ്പിച്ചെടുത്തു അഴിമതിയുള്ള മിക്ക വകുപ്പുകളും അതിനനുസരിച്ച് റേറ്റ് ചെയ്തു. അത് വലിയ കോളിളക്കം സൃഷ്ടിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ സ്ഥലം മാറ്റുകയായിരുന്നു. പിണറായി വിജയനുമായി വലിയ ഊഷ്മളതയും പരസ്പര വിശ്വാസവും ഉണ്ടായിരുന്നു

ഞങ്ങള്‍ പല കാര്യങ്ങളും പങ്കുവെച്ചു. സംസ്ഥാനത്തെ മാറ്റിമറിക്കാനുള്ള കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അഴിമതി തുടച്ചുനീക്കാന്‍ ആഗ്രഹിച്ച പിണറായി എന്റെ സഹായം തേടി. സെക്രട്ടേറിയറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന് എന്റെ എല്ലാ സഹായവും ഉണ്ടായിരുന്നു. എല്ലാ അഴിമതി വിരുദ്ധ നടപടികളിലും എനിക്കും പൂര്‍ണ്ണ പിന്തുണ ലഭിച്ചു.

മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയുടെയും കടകംപള്ളി സുരേന്ദ്രന്റെയും ചില അഴിമതികള്‍ക്കെതിരെ ഞാന്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഞാന്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ അവര്‍ക്ക് തലവേദനയാകുമെന്ന് മനസ്സിലായത്. അങ്ങനെ മുഖ്യമന്ത്രി എന്നോട് അവധിയില്‍ പ്രവേശിക്കാന്‍ പറയുകയായിരുന്നു. അവധി സമയം എങ്ങനെ ചെലവഴിക്കും എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോള്‍ താന്‍ ഒരു പുസ്തകം എഴുതും എന്നായിരുന്നു പറഞ്ഞത്.

അത് നല്ല കാര്യമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ കാലഘട്ടത്തിലുടനീളം ഞങ്ങള്‍ നല്ല ബന്ധം കാത്തുസൂക്ഷിച്ചു. ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴും ഒരു കുഴപ്പവുമില്ല. ഞാന്‍ സര്‍വീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ജൂനിയറായ ബെഹ്റയ്ക്ക് പ്രശ്നമാകുമായിരുന്നു. ഞാന്‍ സുപ്രീംകോടതിയില്‍ പോയിരുന്നെങ്കില്‍ എന്നെ സര്‍ക്കാരിന് ഡി ജി പിയായി നിയമിക്കേണ്ടിവന്നേനെ. ജേക്കബ് തോമസ് ഒരു പ്രധാന പദവിയിലെത്തിയാല്‍ അത് പലര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു.

മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്ത് കേസില്‍ കുടുക്കിയത് ഈ കോക്കസാണ്. ഞാനുണ്ടായിരുന്ന കാലത്തോളം മുഖ്യമന്ത്രി ഒരു പ്രശ്നത്തിലും പെട്ടിരുന്നില്ല. ഞാന്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നെങ്കില് അദ്ദേഹം ഇത്തരം പ്രശ്നങ്ങളില്‍ അകപ്പെടില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്. പിണറായി വിജയന് ശക്തനായ നേതാവാണ് എന്നും കേരളം പോലൊരു സംസ്ഥാനത്തിന് അദ്ദേഹത്തെ പോലൊരു ശക്തനായ നേതാവിനെ വേണം എന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications