കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാത്രി 12 വരെ വിദ്യാര്‍ത്ഥികളുണ്ടാകും, കാണാന്‍ പറ്റാത്ത കാഴ്ചകളും'; ബസ് സ്റ്റോപ്പ് പൊളിച്ചതില്‍ നാട്ടുകാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിങ് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പ് വെട്ടിപ്പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോപണ വിധേയരായ ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍. കാണാന്‍ പാടില്ലാത്ത കാഴ്ചകളാണ് ബസ് സ്റ്റോപ്പില്‍ നടക്കുന്നത് എന്നും മുഖംമൂടി വെച്ച് നടക്കാന്‍ പറ്റില്ലല്ലോ എന്നുമായിരുന്നു ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ പ്രതികരണം.

മീഡിയ വണ്ണിനോടായിരുന്നു ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ പ്രതികരണം. ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പണിത ബസ് സ്റ്റാന്റില്‍ ജനങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലമുണ്ടാകാറില്ല എന്നാണ് ഇവര്‍ പറയുന്നത്.

ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍, പ്രതിപ്പട്ടികയില്‍ ശരത്തും; അധിക കുറ്റപത്രം ഇന്ന് കോടതിയില്‍ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍, പ്രതിപ്പട്ടികയില്‍ ശരത്തും; അധിക കുറ്റപത്രം ഇന്ന് കോടതിയില്‍

1

എപ്പോഴും വിദ്യാര്‍ത്ഥികളാണ് ബസ് സ്റ്റോപ്പില്‍ ഉണ്ടാകാറുള്ളത് എന്നും ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ബസ് സ്റ്റോപ്പ് നിര്‍മിച്ചപ്പോഴും ഇപ്പോഴും മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചത് എന്നും ഇപ്പോഴും അത് തന്നെയാണ് ചെയ്തിരിക്കുന്നത് എന്നുമാണ് ഇവരുടെ അവകാശവാദം.

2

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ബസ് സ്റ്റോപ്പാണ് ഇത്. അന്നും മൂന്ന് പേര്‍ക്ക് ഇരിക്കാമായിരുന്ന ബെഞ്ചായിരുന്നു എന്നും ഇപ്പോള്‍ അത് സെപ്പറേറ്റ് ആക്കി എന്നേ ഉള്ളൂ എന്നുമാണ് ഇവര്‍ പറയുന്നത്. ബസ് സ്റ്റോപ്പില്‍ ആരും ഇരിക്കേണ്ടെന്നോ നില്‍ക്കേണ്ടെന്നോ തങ്ങളാരും പറഞ്ഞിട്ടില്ല എന്നും ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

3

ബസ് സ്റ്റോപ്പില്‍ 24 മണിക്കൂറും വിദ്യാര്‍ത്ഥികളാണ് ഇരിക്കുന്നത് എന്നും നാട്ടുകാര്‍ക്ക് വേണ്ടി പണിത സ്റ്റോപ്പില്‍ നാട്ടുകാര്‍ക്ക് ഇരിക്കാന്‍ പറ്റാറില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് ബെഞ്ച് സെപ്പറേറ്റ് ആക്കിയത് എന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം ശരിയല്ല എന്നും ഇവര്‍ വ്യക്തമാക്കി.

ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി; അടിയന്തരമായി നിലത്തിറക്കി, യാത്ര റദ്ദാക്കിഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി; അടിയന്തരമായി നിലത്തിറക്കി, യാത്ര റദ്ദാക്കി

4

ജനങ്ങള്‍ക്കായാണ് ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം വരെ വിദ്യര്‍ത്ഥികളുമായി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാത്രി 12 വരെയൊക്കെ വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടാകാറുണ്ടെന്നും ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

5

ബസ് സ്റ്റോപ്പുമായി നാട്ടുകാര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും കോളേജിന് മുമ്പില്‍ മറ്റൊരു ബസ് സ്റ്റോപ്പുണ്ട് എന്നം ഇവര്‍ കൂട്ടിച്ചേര്‍ത്തു രാവിലെ ആറു മുതല്‍ രാത്രി പന്ത്രണ്ട് വരെ ഈ ബസ് സ്റ്റോപ്പില്‍ ആണും പെണ്ണുമായി വിദ്യര്‍ത്ഥികള്‍ ഉണ്ടാകാറുണ്ട്. മുഖം മൂടി ധരിച്ചൊന്നും നടക്കാന്‍ പറ്റില്ലല്ലോ. കാണാന്‍ പറ്റാത്ത കാഴ്ചകളാണ് ഇവിടെ കാണുന്നത് എന്നും ഇവര്‍ പറയുന്നു.

6

നാട്ടുകാരില്‍ ആരോട് ചോദിച്ചാലും വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നത് എന്നും എന്താണ് ചെയ്യുന്നത് എന്നും പറഞ്ഞ് തരും എന്നും പ്രദേശവാസികള്‍ പറയുന്നു. ബസ് സ്റ്റോപ്പിലെ ഇരിപ്പിടം വെട്ടിപ്പൊളിച്ച് മൂന്നെണ്ണമാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇരിപ്പിടം വെട്ടിപ്പൊളിച്ചതിന് പിന്നാലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മടിയിലിരുന്ന് മറുപടി നല്‍കിയതോടെയാണ് സംഭവം വാര്‍ത്തയായത്.

7

ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സംഘടനകളും സംസ്‌കാരിക പ്രവര്‍ത്തകരും എത്തിയിരുന്നു.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍

English summary
here is what Srikrishna Nagar Residential Association reaction on vandalizing the bus stop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X