ഭാര്യയേയും അമ്മായിയച്ഛനേയും സ്വപ്‌ന പഞ്ഞിക്കിടുമ്പോള്‍ ഒന്നും പറയാത്ത മൊയ്ന്ത്; റിയാസിനെതിരെ ബല്‍റാം
പ്രതിപക്ഷ നേതാവിന് നട്ടെല്ലില്ല എന്നായിരുന്നു മുഹമ്മദ് റിയാസ് ഇന്ന് നിയമസഭയില്‍ പറഞ്ഞത്. ഇതിന് എതിരെയാണ് വിടി ബല്‍റാമിന്റെ പ്രതികരണം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് എതിരെ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. മുഹമ്മദ് റിയാസിനെ മൊയന്ത് എന്നാണ് വി ടി ബല്‍റാം വിശേഷിപ്പിച്ചത്. ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവിന് നട്ടെല്ലില്ല എന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
ഇതിന് എതിരെയാണ് വി ടി ബല്‍റാമിന്റെ പ്രതികരണം. സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായി അച്ഛനേയും പഞ്ഞിക്കിടുമ്പോള്‍ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നത് എന്നാണ് വി ടി ബല്‍റാം പറഞ്ഞത്.
ഫേസ്ബുക്കിലായിരുന്നു വി ടി ബല്‍റാമിന്റെ പ്രതികരണം. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നട്ടെല്ല് ആര്‍ എസ് എസിനു പണയം വെച്ചു എന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി എന്നും മുഹമ്മദ് റിയാസ് പരിഹസിച്ചിരുന്നു.
മതനിരപേക്ഷ കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുന്ന ആളായി കാലം സതീശനെ വിലയിരുത്തും എന്നും റിയാസ് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയത് പിന്‍വാതിലിലൂടെയാണോ എന്ന അപകര്‍ഷതാബോധം അദ്ദേഹത്തിനുണ്ട് എന്നും റിയാസ് പരിഹസിച്ചിരുന്നു.

പ്രതിപക്ഷ നേതാവിനെ കണ്ട് ഗുഡ്‌മോണിങും ഗുഡ് ഈവനിങും പറഞ്ഞാലേ മന്ത്രി പണി എടുക്കാന്‍ കഴിയൂ എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ട് എന്നും അത് പ്രതിപക്ഷ നേതാവിന്റെ അലമാരയില്‍ വച്ചാല്‍ മതി എന്നുമായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ റിയാസിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
സതീശന്‍ തന്നെ റിയാസിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയില്‍ കാര്യങ്ങള്‍ നടക്കുന്നത് എന്നും മരുമകന്‍ എത്രത്തോളം പി ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നില്‍ എന്നുമായിരുന്നു വി ഡി സതീശന്റെ മറുപടി.
Hair Tips with Tomato: തക്കാളി കൊണ്ടൊരു കിടിലന്‍ സൂത്രമുണ്ട്.. മുടി തഴച്ച് വളരും
മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാന്‍ എന്താണധികാരം എന്നും വി ഡി സതീശന്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളില്‍ നിസാരമായ കാരണങ്ങള്‍ പറഞ്ഞ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications