കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് തന്ത്രങ്ങളെ സിപിഎം പൊളിച്ചത് ഇങ്ങനെ... പ്രതിപക്ഷത്തിന്റെ പല നീക്കങ്ങളും തിരിച്ചടിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, സ്പ്രിംഗ്‌ളര്‍ തുടങ്ങി ഒന്നിന് പിറകെ ഒന്നായി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയത് എങ്ങനെയാണ്. തിരഞ്ഞെടുപ്പ് ഫലം ഇടതുഭരണത്തിന്റെ വിലയിരുത്തലാകുമെന്ന യുഡിഎഫ് നേതാക്കളുടെ അഭിപ്രായ പ്രകടനം അത്രയും ആത്മവിശ്വാസത്തിന്റെ പുറത്തായിരുന്നു. വിജയം സുനിശ്ചിതമാണെന്ന് അവര്‍ കരുതി കാണണം.

പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളം ചുവക്കുന്നതാണ് കണ്ടത്. യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങളെ പൊളിച്ചത് ഇടതുതന്ത്രത്തിന്റെ വിജയം കൂടിയായിരുന്നു. എങ്ങനെയാണ് ഇടതുപക്ഷം വിജയം വരിച്ചത് എന്ന് ചോദിച്ചാല്‍ കാരണങ്ങള്‍ ഇങ്ങനെ പറയാന്‍ സാധിക്കും....

പ്രതിഛായ മെച്ചപ്പെടുത്തിയത് ഇങ്ങനെ

പ്രതിഛായ മെച്ചപ്പെടുത്തിയത് ഇങ്ങനെ

കൊറോണ പ്രതിരോധമാണ് ഇടതു സര്‍ക്കാരിന് മികച്ച പ്രതിഛായ നല്‍കിയത്. ആഭ്യന്തര വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ആരോഗ്യ വകുപ്പ് എല്ലാം മറികടന്നു. അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ വരെ തേടിയെത്തി. അതാകട്ടെ ദേശീയ തലത്തില്‍ കേരള മാതൃക ചര്‍ച്ചയാക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനവും ജനങ്ങള്‍ക്കിടയില്‍ വിശ്വാസം വര്‍ധിപ്പിച്ചു.

യുഡിഎഫിനെ അഴിമതിക്കൂട്ടിലാക്കി

യുഡിഎഫിനെ അഴിമതിക്കൂട്ടിലാക്കി

അഴിമതി ആരോപണങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വൈകീട്ടുള്ള കൊറോണ അവലോകന ശേഷമുള്ള വാര്‍ത്താ സമ്മേളനം പല ആരോപണങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാലാരിവട്ടം കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായി. യുഡിഎഫ് എംഎല്‍എമാരെയും അഴിമതിയുടെ പ്രതിക്കൂട്ടിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചതും ഇടതുപക്ഷത്തിന് നേട്ടമായി.

മധ്യ കേരളം പിടിച്ചു

മധ്യ കേരളം പിടിച്ചു

മലബാറില്‍ മലപ്പുറം ഒഴികെ സിപിഎമ്മിനും ഇടതുപക്ഷത്തിനും ആശങ്കയുള്ള ജില്ലകള്‍ ഇല്ല. എന്നാല്‍ മധ്യകേരളത്തില്‍ സാഹചര്യം മറിച്ചാണ്. അവിടെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ വരവാണ് ഇടതുപക്ഷത്തിന് തുണയായത്. സിപിഎം മാത്രം മുന്‍കൈയ്യെടുത്തതു കൊണ്ടാണ് ജോസ് എല്‍ഡിഎഫിലെത്തിയത്. മധ്യകേരളത്തില്‍ മൊത്തം ജോസ് പക്ഷത്തിന്റെ വരവ് ഇടതുപക്ഷത്തിന് നേട്ടമായിട്ടുണ്ട്.

വെല്‍ഫെയര്‍ ബന്ധം

വെല്‍ഫെയര്‍ ബന്ധം

മലബാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയമായി സഖ്യമുണ്ടാക്കിയാല്‍ കൂടുതല്‍ നേട്ടം കൊയ്യാമെന്ന് യുഡിഎഫ് കരുതി. എന്നാല്‍ ഇതിനെതിരായ സിപിഎം നേതാക്കളുടെ പ്രചാരണം ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് കടന്നുചെല്ലാന്‍ വഴിയൊരുക്കി. പൂന്തുറ സിറാജിന് സീറ്റ് നല്‍കില്ലെന്ന തീരുമാനം തിരുവനന്തപുരത്ത് നേട്ടമായി. ബിജെപിക്കെതിരായ പ്രചാരണം ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഇടതുപക്ഷത്തിന് സ്വീകാര്യത വര്‍ധിപ്പിച്ചു.

യുഡിഎഫില്‍ വ്യത്യസ്ത അഭിപ്രായം

യുഡിഎഫില്‍ വ്യത്യസ്ത അഭിപ്രായം

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം യുഡിഎഫിനെതിരെ സിപിഎം മുഖ്യ ആയുധമാക്കിയപ്പോള്‍ അതിന് വളമേകുന്ന പ്രതികരണങ്ങളാണ് യുഡിഎഫ് നേതാക്കളില്‍ നിന്നുണ്ടായത്. വെല്‍ഫെയര്‍ ബന്ധത്തെ കെ മുരളീധരന്‍ അനുകൂലിച്ചു. അംഗീകരിക്കാതെയാണ് മുസ്ലിം ലീഗും മുല്ലപ്പള്ളിയും പ്രതികരിച്ചത്. എന്നാല്‍ പ്രാദേശികമായി പരസ്യമായ സഖ്യമുണ്ടാക്കുകയും ചെയ്തു. വ്യത്യസ്ത പ്രതികരണങ്ങള്‍ യുഡിഎഫില്‍ ഭിന്നതയുണ്ട് എന്ന പ്രചാരണത്തിന് ഇടയാക്കി.

ദയനീയം ഈ പരാജയം

ദയനീയം ഈ പരാജയം

ദയനീയമായ പരാജയമാണ് ഇത്തവണ യുഡിഎഫ് ഏറ്റുവാങ്ങിയത്. മുല്ലപ്പള്ള രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരുടെ വാര്‍ഡുകളില്‍ യുഡിഎഫ് തോറ്റു എന്ന് മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുടെ പുതുപള്ളിയിലും ഇടതു തേരോട്ടമുണ്ടായി. ബിജെപിക്കെതിരായ ശക്തി എന്ന നിലയില്‍ കോണ്‍ഗ്രസിനെ ന്യൂനപക്ഷം പരിഗണിച്ചതുമില്ല.

മലപ്പുറത്തും മുന്നേറി

മലപ്പുറത്തും മുന്നേറി

മലപ്പുറത്തും ഇത്തവണ ഇടതു മുന്നേറ്റമുണ്ടായിട്ടുണ്ട്. താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഇടതുപക്ഷത്തിന് സീറ്റുകള്‍ വര്‍ധിച്ചു. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. നിലമ്പൂരില്‍ ഒരു സീറ്റില്‍ പോലും മുസ്ലിം ലീഗിന് ജയിക്കാന്‍ സാധിച്ചില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ തൃപ്തരാണ് എന്ന സൂചനയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നു.

മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...

Recommended Video

cmsvideo
എന്നെ ജയിപ്പിക്കാത്തവര്‍ ഇനി വഴി നടക്കില്ല | Oneindia Malayalam

English summary
How LDF take over UDF tactics in Kerala Local Body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X