• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വസ്ത്രം വള്‍ഗർ, ബാർ ഡാൻസറിനെപ്പോലയുളള നൃത്തം: വിമർശനങ്ങള്‍ക്ക് മറുപടിയുമായി നടി അയിഷ ഒമർ

Google Oneindia Malayalam News

പ്രശസ്ത പാകിസ്താന്‍ നടിയും ഗായികയുമായ ആയിഷ ഒമറിനെ അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്ന വീഡിയോ വലിയ തോതില്‍ വൈറലായിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങളിലായിരുന്നു യൂട്യൂബർ കൂടിയായ താരത്തിന്റെ ഡാന്‍സ്. നിരവധി ആളുകള്‍ ഡാന്‍സിനെ അഭിനന്ദിച്ച് രംഗത്ത് വന്നപ്പോള്‍ തന്നെ പരിഹസിച്ചും വിമർശിച്ചും വലിയൊരു വിഭാഗം രംഗത്ത് എത്തിയിരുന്നു. സാധാരണ ഗതിയിലുള്ള വിമർശനങ്ങളും കടന്ന് വ്യക്തിപരമായി അധിക്ഷേപിക്കുന്ന രൂതിയിലേക്ക് പരിഹാസങ്ങള്‍ കടന്നതോടെ ശക്തമായ മറുപടിയുമായി താരം തന്നെ തന്നെ നേരിട്ട് രംഗത്ത് എത്തുകയും ചെയ്തു.

ഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ: കെ റെയിലിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടിഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ: കെ റെയിലിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി

വിവാഹ പാർട്ടിക്കിടെയുള്ള ഡാന്‍സ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ

വിവാഹ പാർട്ടിക്കിടെയുള്ള ഡാന്‍സ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ തന്നെ ട്രോളർ മാരുടെ ഭാഗത്ത് നിന്നും രൂക്ഷമായ ആക്രമണമായിരുന്നു താരം നേരിട്ടത്. 'മുന്നി ബദ്‌നാം ഹുയി' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ആയിഷയുടെ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. കല്യാണത്തിന് എത്തിയ മറ്റ് ചിലരും താരത്തിനൊപ്പം ചുവട് വെച്ചിരുന്നു.

താരത്തിന്റെ ശരീര ഘടനയേയും വസ്ത്രങ്ങളേയും അടക്കം വിമർശിച്ചുകൊണ്ടായിരുന്നു പുറത്ത്

താരത്തിന്റെ ശരീര ഘടനയേയും വസ്ത്രങ്ങളേയും അടക്കം വിമർശിച്ചുകൊണ്ടായിരുന്നു പുറത്ത് വന്ന ട്രോളുകളില്‍ അധികവും. ചിലർ വന്ന് കല്യാണങ്ങളിലേ' ഈ സ്പെഷ്യല്‍' അഭിനയിത്തിന്റെ ചാർജ് എത്രയാണെന്നും കമന്റുകളിലൂടെ ചോദിച്ചിരുന്നു. പണത്തിന് വേണ്ടി നടത്തുന്ന ഇത്തരം കോപ്രായങ്ങള്‍ ആരും പ്രോല്‍സാഹാപ്പിക്കരുതെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.

വൾ​ഗറായി വസ്ത്രം ചെയ്തുവെന്നും ബാർ ഡാൻസറിനെ പോലെയുണ്ട് നൃത്തം എന്നും

വൾ​ഗറായി വസ്ത്രം ചെയ്തുവെന്നും ബാർ ഡാൻസറിനെ പോലെയുണ്ട് നൃത്തം എന്നും വര്‍ഗറായിട്ടുണ്ടെന്നും തുടങ്ങി നിരവധി മോശം കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരുന്നു. ഇതോടെയാണ് വിമർശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി താരം തന്നെ നേരിട്ട് രംഗത്ത് എത്തിയത്. അങ്ങനെ എല്ലാ വിവാഹങ്ങൾക്കും പോയി നൃത്തം ചെയ്യുന്നയാളല്ല താനെന്നും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും വിവാഹങ്ങൾക്ക് മാത്രമേ നൃത്തം ചെയ്യാറുള്ളു എന്നും അയിഷ പറഞ്ഞു.

താന്‍ പണത്തിന് വേണ്ടിയല്ല അവിടെ ഡാന്‍സ് ചെയ്തത്.

താന്‍ പണത്തിന് വേണ്ടിയല്ല അവിടെ ഡാന്‍സ് ചെയ്തത്. ചിലതൊക്കെ സ്വന്തം ആത്മാവിന്റെ സന്തോഷത്തിനായി ചെയ്യുന്നതാണ്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നത് അത്തരത്തിലൊന്നാണ് തനിക്കെന്നും അയിഷ പറഞ്ഞു. മറ്റ് വിമർശനങ്ങളെയൊന്നും കാര്യമാക്കുന്നില്ല. ഞാന്റെ എന്റേതായ രീതിയില്‍ മുന്നോട്ട് പോവുമെന്നും താരം കൂട്ടിച്ചേർത്തു.

 ആയിഷ ഒമർ പ്രശസ്ത ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായുള്ള ചിത്രങ്ങൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിഷ ഒമർ പ്രശസ്ത ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായുള്ള ചിത്രങ്ങൾ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങള്‍ക്കും താരം ഇരയായിരുന്നു. ഷോയിബ് മാലിക്കുമായുള്ള ചിത്രത്തിനും വിമർശനങ്ങള്‍ വന്നപ്പോള്‍ "ഞാനും ഷോയബും നല്ല സുഹൃത്തുക്കൾ മാത്രമാണ്" എന്നായിരുന്നു താരത്തിന്റെ മറുപടി.

'സിന്ദഗി ഗുൽസാർ ഹേ', 'കറാച്ചി സേ ലാഹോർ', 'കാഫ് കങ്കണ' തുടങ്ങിയ

'സിന്ദഗി ഗുൽസാർ ഹേ', 'കറാച്ചി സേ ലാഹോർ', 'കാഫ് കങ്കണ' തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് ആയിഷ ഒമർ. അഭിനയ രംഗത്തോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി. ഒരു യൂട്യൂബ് ചാനലും സ്വന്തമായുള്ള താരം സാമൂഹിക വിഷയങ്ങളിലടക്കം പ്രതികരിച്ച് രംഗത്ത് എത്താറുമുണ്ടായിരുന്നു.

cmsvideo
  Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam
  English summary
  Here's How Pakistani Actress Ayesha Omar Shut Down Trollers Who Commented About Her Dressing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion