Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയ്ക്ക് ഇനി കറുത്ത ഇന്നോവ ക്രിസ്റ്റ; വെളള മാറ്റാൻ പൊലീസ് നിർദ്ദേശം

മുഖ്യമന്ത്രിയ്ക്ക് ഇനി കറുത്ത ഇന്നോവ ക്രിസ്റ്റ; വെളള മാറ്റാൻ പൊലീസ് നിർദ്ദേശം

തിരുവനന്തപുരം: വെളള കാർ മാറ്റി പകരം ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയില്‍ തിളങ്ങും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ക്കാണ് ഇതോടെ മാറ്റം വരുന്നത്. സംസ്ഥാന പൊലീസിന്റെ നിർദ്ദേശത്ത തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ക്കുളള കാർ മാറ്റുകയായിരുന്നു. വെളള കാർ ആണ് സാധാരണയായി മുഖ്യമന്ത്രി ഉപയോഗിച്ചു വന്നിരുന്നത്.

എന്നാൽ, തന്റെ ഈ പതിവ് ഇതോടെ മാറുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പതിവിൽ നിന്നും വിപരീതമായി മുഖ്യമന്ത്രി തന്റെ കാർ മാറ്റിയത്. നിലവിൽ ഇപ്പോൾ ഉളള അദ്ദേഹത്തിന്റ യാത്രകൾ എല്ലാം പുതിയ കറുത്ത ഇന്നോവ ക്രിസ്റ്റയിൽ ആണ്. കെ. എല്‍.01 സി.ടി. 6683 എന്ന രജിസ്ട്രേഷനിലെ ഫുള്‍ ഓപ്ഷന്‍ ക്രിസ്റ്റല്‍ ഷൈന്‍ ബ്ലാക്ക് ക്രിസ്റ്റ ഇനി മുതൽ മുഖ്യമന്ത്രിയുടെ പുതിയ ഔദ്യോഗിക വാഹനം എന്ന് അറിയപ്പെടും.

pinarayi

സാധാരണയായി സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും മറ്റ് ഉന്നതർക്കും ടൂറിസം വകുപ്പ് വാഹനം നല്‍കുന്നു. എന്നാൽ, മുഖ്യമന്ത്രിയ്ക്ക് സാധാരൻ സുരക്ഷയെ മുൻ നിർത്തി സംശാന പൊലീസാണ് വാഹനം നൽകുന്നത്.

അതേ സമംയ, മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കായി കറുത്ത നിറത്തിലുള്ള മൂന്നു ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റയുടെ രണ്ട് ഡാര്‍ക്ക് എഡിഷന്‍ ഹാരിയറുകളും വാങ്ങാന്‍ നേരത്തെ തന്നെ തീരുമാനിച്ചിതായാണ് വിവരം. ഈ തീരുമാനത്തെ തുടർന്ന് ലഭിച്ച ആദ്യ കാറാണ് ഇത്. ഈ വാഹനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ 62.46 ലക്ഷം രൂപ പൊതു ഭരണ വകുപ്പ് അനുവദിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

എന്നാൽ, 2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലും ആണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതിന്റെ ട്രാന്‍സ്മിഷന്‍.

അതേ സമയം, അംബാസിഡര്‍ കാറുകൾ ആണ് മുമ്പ് മന്ത്രിമാര്‍ ഉപയോഗിച്ചിരുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ ആദ്യം , അംബാസിഡര്‍ കാറിൽ യാത്ര ചെയ്തിരുന്നു. എന്നാൽ, പിന്നീട് പിന്നീട് ഇന്നോവയിലേക്ക് മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+